താനൂർ സംഘർഷം: അേന്വഷണത്തിന് സൈബർ സെല്ലിെൻറ സഹായം തേടും
text_fieldsതാനൂർ: തീര മേഖലയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട അേന്വഷണം പുരോഗതയില്ലെന്ന് താനൂർ സി.ഐ സന്തോഷ് കുമാർ അറിയിച്ചു. സംശയത്തിെൻറ നിഴലിൽ ആരെയും അറസ്റ്റ് ചെയ്യില്ല. പ്രതിയെന്ന് ബോധ്യമായാൽ മാത്രമെ അറസ്റ്റ് ചെയ്യൂവെന്നും തീരമേഖലയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും സി.ഐ അറിയിച്ചു.
സംഘർഷത്തെ തുടർന്ന് കണ്ടാലറിയാവുന്ന 2,000 പേർക്കെതിരെയാണ് കേസെടുത്തത്. എന്നാൽ, ഇതിൽ ആരൊക്കെ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടന്ന് കണ്ടെത്തുമെന്നും ഇതിന് സൈബർ സെല്ലിെൻറ സഹായം തേടുമെന്നും പൊലീസ് അറിയിച്ചു. കേസിൽ ഇതുവരെ 39 പേരെയാണ് അറസ്റ്റ് ചെയ്തത്. അേന്വഷണം വേണ്ടത്ര പുരോഗതിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതുതായി ചാർജെടുത്ത സി.ഐ സന്തോഷ് കുമാറിെൻറ വെളിപ്പെടുത്താൽ.
സംഘർഷവുമായി ബന്ധപ്പെട്ട് സമാധാന കമ്മിറ്റി ചേരുകയും പതിനൊന്നിന പദ്ധതികൾ അംഗികരിക്കുകയും ചെയ്തു. എന്നാൽ, സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും യോഗ തീരുമാനങ്ങളിൽ ഒന്നുപോലും നടപ്പാക്കാനായില്ല. ഇത് വലിയ തോതിലുള്ള ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. സി.ഐക്കും എസ്.ഐക്കും സംഘർഷത്തിൽ പരിക്കറ്റതിനെ തുടർന്ന് ഇരുവരും അവധിയിലായതോടെ രണ്ട് ചുമതലകളും മറ്റു സ്റ്റേഷനുകളിലുള്ളവർക്കായിരുന്നു നൽകിയത്. കഴിഞ്ഞദിവസമാണ് പുതിയ സി.ഐ ചുമതലയേറ്റത്. ഇതോടെ അേന്വഷണം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. അതേസമയം, സ്റ്റേഷനിൽ എസ്.ഐയുടെ ചുമതല പരപ്പനങ്ങാടി എസ്.ഐക്കായിരുന്നു. അദ്ദേഹത്തിന് കഴിഞ്ഞദിവസം തൃശൂരിലേക്ക് സ്ഥലമാറ്റവും ലഭിച്ചു. ഇതോടെ രണ്ട് സ്റ്റേഷനുകളിലും പ്രിൻസിപ്പൽ എസ്.ഐ ഇല്ലാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
