Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താനൂർ ബോട്ടപകടം: യാത്രയായത് വിരുന്നുവന്ന രണ്ട് കുട്ടികൾ

text_fields
bookmark_border
Tanur Boat Accident
cancel

പെരിന്തൽമണ്ണ: താനൂർ ബോട്ടപകടത്തിൽ പൊലിഞ്ഞ രണ്ടുകുട്ടികൾ കുടുംബത്തോടൊപ്പം അമ്മായിയുടെ വീട്ടിൽ വിരുന്നിന് വന്നവർ. പെരിന്തൽമണ്ണ ശാന്തപുരം കോക്കാട് വയങ്കര മുഹമ്മദലിയുടെ പേരമക്കളാണ് മരിച്ചവരിൽ രണ്ട് കുട്ടികൾ. മുഹമ്മദലിയുടെ മകൻ നവാസിന്റെയും അസീജയുടെയും മകനായ അഫ്ലഹ് (ആറ്), മുഹമ്മദലിയുടെ മറ്റൊരു മകൻ അസീമിന്റെയും ഫസീജയുടെയും മകൻ അൻഷിദ് (10) എന്നിവരാണ് മരിച്ചത്.

അസീജയും മക്കളായ അഫ് ലഹ്, അഫ്താബ് എന്നിവരും ഫസീജയും മകൻ അൻഷിദ് എന്നിവരും താനൂരിൽ ഭർത്താവിന്റെ സഹോദരിയുടെ വീട്ടിൽ വിരുന്നുപോയവരാണ്. സഹോദരി ലൂബീനയും മകൾ നാജിയയും അടക്കം ഏഴുപേരായിരുന്നു ഈ കുടുംബത്തിൽ നിന്നുണ്ടായിരുന്നത്.

വെള്ളിയാഴ്ചയാണ് താനൂരിലേക്ക് പോയത്. ബാക്കിയുള്ളവർ അപകട നില തരണം ചെയ്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശാന്തപുരത്തുനിന്നും നവാസും അസീമും ബന്ധുക്കളും താനൂരിൽ എത്തിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tanur Boat Accident news
Next Story