ബോർഡിനോട് ആേലാചിക്കാതെ തന്ത്രി നടയടച്ചത് തെറ്റ് -ദേവസ്വം കമീഷണർ
text_fieldsസന്നിധാനം: ശബരിമലയിൽ യുവതീ പ്രവേശനമുണ്ടായതിെൻറ പേരിൽ തന്ത്രി നടയടച്ചത് തെറ്റാണെന്ന് ദേവസ്വം കമീഷണർ എ ം. വാസു. ആചാരലംഘനം ഉണ്ടെന്ന് വാദത്തിന് സമ്മതിച്ചാൽ തന്നെ ക്ഷേത്ര ഉടമകളായ ദേവസ്വം ബോർഡുമായി ചർച്ച ചെയ്ത് രേഖാമൂലമുള്ള ഉത്തരവ് പ്രകാരമാണ് അങ്ങനെ െചയ്യേണ്ടതെന്നും വാസു പറഞ്ഞു.
ദേവസ്വം ബോർഡിനോട് ആലോചിക്കാതെ നടയടച്ച നടപടിയിൽ തന്ത്രിയോട് വിശദീകരണം ആവശ്യപ്പെടും. എന്നാൽ, തന്ത്രി ദേവസ്വം ബോർഡിെൻറ ജീവനക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു.
യുവതികൾ വരണമെന്ന് ദേവസ്വം േബാർഡ് ആവശ്യപ്പെട്ടിട്ടില്ല. ഇനി ആവശ്യെപ്പടുകയുമില്ല. സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് വേണ്ട സഹായങ്ങൾ ചെയ്തു െകാടുക്കുകയാണ് ദേവസ്വം ബോർഡിെൻറ ജോലി. അവിടെ വരുന്ന സ്ത്രീകളുടെ പ്രായം നേരത്തെ ദേവസ്വം ബോർഡ് ജീവനക്കാരെ വച്ച് പരിശോധിച്ചിരുന്നു. ഇപ്പോൾ പരിശോധിക്കാറില്ല. പൊലീസ് അങ്ങനെ െചയ്യുന്നുണ്ടെങ്കിൽ അതിെൻറ ഉത്തരവാദിത്തം ഏൽക്കേണ്ട കാര്യം ബോർഡിനിെല്ലന്നും വാസു വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
