താനൂർ: ന്യൂനപക്ഷ കമീഷൻ സ്വമേധയാ കേസെടുത്തു
text_fieldsതിരുവനന്തപുരം: താനൂരിലെ പൊലീസ് തേർവാഴ്ചയെക്കുറിച്ച് ‘മാധ്യമം’ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ സ്വമേധയാ കേസെടുത്തു.
സംഭവത്തെക്കുറിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഡി.ജി.പിയോട് കമീഷൻ നിർദേശിച്ചു. താനൂരിൽ പൊലീസ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചതായും നാശനഷ്ടം വരുത്തിയതായും പത്ര വാർത്ത വന്നിട്ടുണ്ടെന്ന് കമീഷൻ പറഞ്ഞു. ഇതേക്കുറിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യെപ്പട്ടത്. പൊലീസ് മേധാവിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ തുടർനടപടി സ്വീകരിക്കുമെന്നും കമീഷൻ വ്യക്തമാക്കി. ‘നടുക്കത്തിെൻറ നടുക്കടലിൽ താനൂർ’ എന്ന തലക്കെട്ടിൽ ബുധനാഴ്ചയാണ് താനൂരിലെ സ്ഥിതി റിപ്പോർട്ട് ചെയ്തത്.