പെട്രോൾ ടാങ്കറും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു;നാലുപേർക്ക് ഗുരുതരം
text_fieldsകൂത്തുപറമ്പ്: തൊക്കിലങ്ങാടിയിൽ പെട്രോൾ ടാങ്കറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാലു പേർക ്ക് പരുക്ക്. പേരാവൂർ പെരുമ്പുന്ന മടപ്പുരച്ചാലിലെ ആമക്കാട് തങ്കച്ചനാണ് (54) മരിച്ചത്.
കാർ യാത്രക്കാരായ തെറ ്റുവഴിയിലെ ജോബി ജോസഫ്, ജോർജ് െസബാസ്റ്റ്യൻ, തുണ്ടിയിലെ ജോണി, സജിമാവടി എന്നിവരെ ആശുപത്രികളിൽ ചികിത്സയിലാണുള ്ളത്. സാരമായി പരുക്കേറ്റ ജോർജ്ജ് സബാസ്റ്റ്യൻ, സജി എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കയാണ്.
ഇന്നലെ രാവിലെ 7.15ഓടെ തൊക്കിലങ്ങാടി എസ്.ബി.ഐക്കു മുന്നിൽ മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പെട്രോൾ ടാങ്കറും നിടുംപൊയിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നകാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ശക്തമായ ഇടിയിൽ ഏറെനേരം കാറിനകത്ത് കുടുങ്ങിപ്പോയ യാത്രക്കാരെ കൂത്തുപറമ്പ് ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയ മൃതദേഹം വൈകിട്ടോടെ നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു. ഭാര്യ -മേഴ്സി മക്കൾ - അഭിൻ, അഭിത. 'സഹോദരങ്ങൾ - മോളി, ജോഷി, സന്തോഷ്, മേഴ്സി അപകടത്തിനിടയാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
