Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാമിർ ജിഫ്രി കസ്റ്റഡി...

താമിർ ജിഫ്രി കസ്റ്റഡി മരണം: സി.ബി.ഐ സംഘം വീണ്ടും താനൂരിൽ

text_fields
bookmark_border
താമിർ ജിഫ്രി കസ്റ്റഡി മരണം: സി.ബി.ഐ സംഘം വീണ്ടും താനൂരിൽ
cancel
camera_alt

താ​നൂ​രി​ലെ​ത്തി​യ സി.​ബി.​ഐ, ഫോ​റ​ൻ​സി​ക് സം​ഘ​ങ്ങ​ൾ പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​ര​ത്ത്

പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

താ​നൂ​ർ/​മ​ല​പ്പു​റം: താ​നൂ​ർ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ക്കേ​സ് അ​ന്വേ​ഷ​ണ​ഭാ​ഗ​മാ​യി സി.​ബി.​ഐ സം​ഘം വീ​ണ്ടും താ​നൂ​രി​ലെ​ത്തി. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ശാ​സ്ത്രീ​യ തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​നാ​യി വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ഡി​വൈ.​എ​സ്.​പി കു​മാ​ർ റോ​ണ​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം താ​നൂ​രി​ലെ​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദ് സെ​ൻ​ട്ര​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

നേ​ര​ത്തേ അ​ന്വേ​ഷ​ണ​ഭാ​ഗ​മാ​യി ക്രൈം​ബ്രാ​ഞ്ച് സം​ഘം സീ​ൽ ചെ​യ്ത പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ സം​ഘം വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി. താ​മി​ർ ജി​ഫ്രി​ക്ക് ക്വാ​ർ​ട്ടേ​ഴ്സി​ൽ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റെ​ന്ന സാ​ക്ഷി​മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി.​ബി.​ഐ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വി​ടെ നി​ന്ന് ര​ക്ത​സാ​മ്പി​ളു​ക​ളും, വി​ര​ല​ട​യാ​ള​ങ്ങ​ളും ശേ​ഖ​രി​ച്ചു. കേ​സി​ലെ സാ​ക്ഷി​ക​ളാ​യ ചേ​ളാ​രി സ്വ​ദേ​ശി മ​ൻ​സൂ​ർ, തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി കെ.​ടി. മു​ഹ​മ്മ​ദ് എ​ന്നി​വ​രെ സി.​ബി.​ഐ വി​ളി​ച്ച് വ​രു​ത്തി​യി​രു​ന്നു. താ​മി​ർ ജി​ഫ്രി​ക്ക് നേ​രി​ട്ട മ​ർ​ദ​നം ഇ​വ​ർ വി​വ​രി​ച്ചു. യു​വാ​ക്ക​ളെ ഡാ​ൻ​സാ​ഫ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ലു​ങ്ങ​ലി​ലെ വാ​ട​ക​മു​റി​യി​ലും താ​നൂ​ർ പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ലും പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും താ​മി​ർ ജി​ഫ്രി​ക്ക് സം​ഭ​വി​ച്ച​ത് നേ​രി​ട്ട ക​ണ്ട യു​വാ​ക്ക​ൾ കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​ക​ളാ​ണ്. താ​മി​ർ ജി​ഫ്രി​യെ മ​ർ​ദി​ക്കു​ന്ന​ത് നേ​രി​ട്ട് ക​ണ്ടെ​ന്ന് നേ​ര​ത്തെ യു​വാ​ക്ക​ൾ മ​ജി​സ്ട്രേ​റ്റി​ന് മു​മ്പാ​കെ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

താ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. താ​മി​ർ ജി​ഫ്രി​യു​ടെ സ​ഹോ​ദ​ര​ന്റെ മൊ​ഴി സി.​ബി.​ഐ വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റ് ഒ​ന്നി​നാ​യി​രു​ന്നു നി​രോ​ധി​ത രാ​സ​ല​ഹ​രി​യാ​യ എം.​ഡി.​എം.​എ കൈ​വ​ശം വെ​ച്ചെ​ന്ന കേ​സി​ൽ തി​രൂ​ര​ങ്ങാ​ടി മ​മ്പു​റം സ്വ​ദേ​ശി താ​മി​ർ ജി​ഫ്രി​യെ​യും കൂ​ടെ​യു​ള്ള​വ​രെ​യും മ​ല​പ്പു​റം എ​സ്.​പി​യു​ടെ കീ​ഴി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ ക​ർ​മ​സേ​ന​യാ​യ ഡാ​ൻ​സാ​ഫ് ടീം ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​ഗ​സ്റ്റ്​ ഒ​ന്നി​ന്​ പു​ല​ർ​ച്ചെ താ​മി​ർ ജി​ഫ്രി മ​രി​ച്ചു. ക്രൂ​ര​മ​ർ​ദ​ന​മേ​റ്റാ​ണ്​ മ​ര​ണ​മെ​ന്ന്​ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യ​തോ​ടെ പൊ​ലീ​സി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ​ഡാ​ൻ​സാ​ഫ്​ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ഡാ​ൻ​സാ​ഫ് ടീ​മം​ഗ​ങ്ങ​ളാ​യ എ​ട്ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ന്റ് ചെ​യ്തി​രു​ന്നു.

നാ​ല് പൊ​ലീ​സു​കാ​​ർ​ക്കെ​തി​രെ കൊ​ല​പാ​ത​ക കു​റ്റ​വും ചു​മ​ത്തി. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBI team again in Tanur
News Summary - Tamir Geoffrey dies in custody: CBI team again in Tanur
Next Story