Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാടുകാണിയിൽ തമിഴ്നാട്...

നാടുകാണിയിൽ തമിഴ്നാട് പൊലീസ് വാഹനങ്ങൾ തടഞ്ഞു തിരിച്ചയക്കുന്നു

text_fields
bookmark_border
tamilnadu-police
cancel

നാടുകാണി: കോവിഡ്-19 മുൻകരുതൽ നടപടിയുടെ ഭാഗമായി നാടുകാണിയിൽ തമിഴ്നാട് പൊലീസ് വാഹനങ്ങൾ തടഞ്ഞു തിരിച്ചയക്കുന്നു . വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് നാടുകാണി അതിർത്തി പൊലീസ് ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ തടയാൻ തുടങ്ങിയത്.

ബൈക്ക് ഉൾപ്പടെയുള്ള മുഴുവൻ യാത്ര വാഹനങ്ങളും തടഞ്ഞ് തിരിച്ചയക്കുകയാണ്. അതേസമയം, കെ.എസ്.ആർ.ടി.സി ബസുകൾ കടത്തി വിടുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശ പ്രകാരം പൊലീസ്, റവന്യു, ഹൈവേ ഡിപ്പാർട്ട്മെന്‍റുകൾ സംയുക്തമായാണ് വാഹനങ്ങൾ തടയുന്നത്.

അതേസമയം, തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനങ്ങൾ കടന്നു പോവാൻ അനുവദിക്കുന്നുണ്ട്. അത്യാവശ്യ യാത്രക്കാരാണെന്ന് ബോധ്യമായാൽ കടത്തിവിടുമെന്ന് ചുമതലയിലുള്ള എസ്.ഐ പ്രഭാകരൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadu policekerala newsmalayalam newsNadukani
News Summary - Tamilnadu Police Block Vehicles in Nadukani -Kerala News
Next Story