Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതമിഴകം ഇനി...

തമിഴകം ഇനി കമ്യൂണിസ്​റ്റ്​ തറവാട്​; ഇടതുപക്ഷത്തിന്​ ലഭിച്ച അഞ്ചു​ സീറ്റിൽ നാലും തമിഴ്​നാട്ടിൽ

text_fields
bookmark_border
തമിഴകം ഇനി കമ്യൂണിസ്​റ്റ്​ തറവാട്​; ഇടതുപക്ഷത്തിന്​ ലഭിച്ച അഞ്ചു​ സീറ്റിൽ നാലും തമിഴ്​നാട്ടിൽ
cancel

ചെന്നൈ: തമിഴ്​നാടാണ്​ ഇനി ഇടതുപക്ഷത്തി​​െൻറ തറവാട്​. രാജ്യത്ത്​ ഇടതുകക്ഷികൾ വിജയിച്ച അഞ്ചു​ സീറ്റുകളിൽ നാലെ ണ്ണവും തമിഴകത്തുനിന്നാണ്​. ഇൗ വിജയം കോൺഗ്രസിന്​ കൂടി അവകാശപ്പെട്ടതാ​ണെന്ന പ്രത്യേകതയുമുണ്ട്​. ഡി.എം.കെ നേതൃ ത്വത്തിലുള്ള മതനിരപേക്ഷ സഖ്യത്തിന്​ കീഴിലാണ്​ തമിഴ്​നാട്ടിൽ കോൺഗ്രസും ഇടതുപാർട്ടികളും ചേർന്ന്​ ജനവിധി തേടിയത്​. ഒന്നര ദശാബ്​ദത്തിനുശേഷമാണ്​ മതേതര പുരോഗമന മുന്നണിയുടെ ആഭിമുഖ്യത്തിൽ മധുര ലോക്​സഭ മണ്ഡലത്തിൽ സി.പി.എമ്മിന്​ മത്സരിക്കാൻ അവസരം കിട്ടിയത്​. സാഹിത്യകാരൻ കൂടിയായ സി.പി.എം സ്​ഥാനാർഥി എസ്​.വെങ്കടേശൻ വി.വി.ആർ രാജ്​ സത്യനെയാണ്​ 1,39,395 വോട്ടിന്​ തോൽപിച്ചത്​. 2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുപ്പറാംകുൺറം മണ്ഡലത്തിൽ വെങ്കടേശൻ അണ്ണാ ഡി.എം.കെയിലെ എ.കെ.ബോസിനോട്​ 12,686 വോട്ടുകൾക്ക്​ പരാജയപ്പെട്ടിരുന്നു.

മധുര നഗരത്തി​​െൻറ ചരിത്രത്തെ ആസ്​പദമാക്കി രചിച്ച ‘കാവൽ കോട്ടം’ എന്ന നോവലിന്​ 2011ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്​ ലഭിച്ചിരുന്നു. തമിഴ്​നാട്​ പ്രോഗ്രസിവ്​ റൈറ്റേഴ്​സ്​ അസോസിയേഷൻ പ്രസിഡൻറ്​ കൂടിയാണ്​ ഇൗ 49കാരൻ. വെങ്ക​ടേശ​​െൻറ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി രാഹുൽഗാന്ധി എത്തിയിരുന്നു. കോയമ്പത്തൂരിലെ സി.പി.എം സ്​ഥാനാർഥി പി.ആർ. നടരാജൻ ബി.ജെ.പിയിലെ ശക്തനായ സി.പി. രാധാകൃഷ്​ണനെയാണ്​ 1,76,918 വോട്ടുകൾക്ക്​ തോൽപിച്ചത്​. എസ്​.എഫ്​.​െഎ, ഡി.​ൈവ.എഫ്.​െഎ സംഘടനകളിലൂടെ പ്രവർത്തിച്ചുവളർന്ന 68കാരനായ പി.ആർ. നടരാജൻ നിലവിൽ സി.പി.എം കോയമ്പത്തൂർ ജില്ല കമ്മിറ്റി അംഗമാണ്​. പത്തുവർഷക്കാലം സി.പി.എം കോയമ്പത്തൂർ ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചു.

42 വർഷമായി പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനാണ്​. 2009-2014 കാലയളവിലും കോയമ്പത്തൂർ ലോക്​സഭാംഗമായി സേവനമനുഷ്​ഠിച്ചു. ടെക്​സ്​റ്റൈൽ നഗരമായ തിരുപ്പൂർ ലോക്​സഭ മണ്ഡലത്തിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട 71കാരനായ കെ. സുബ്ബരായൻ 93,368 വോട്ടുകളുടെ വ്യത്യാസത്തിനാണ്​ അണ്ണാ ഡി.എം.കെയിലെ എം.എസ്​.എം ആനന്ദനെ പരാജയപ്പെടുത്തിയത്​. 2004ൽ കോയമ്പത്തൂർ ലോക്​സഭ മണ്ഡലത്തിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1984, 1996 വർഷങ്ങളിൽ തിരുപ്പൂരിൽനിന്ന്​ നിയമസഭാംഗമായി. സംവരണ മണ്ഡലമായ നാഗപട്ടണത്ത്​ സി.പി.​െഎയുടെ എം. ശെൽവരാജ്​ അണ്ണാ ഡി.എം.കെയിലെ എം. ശരവണനെ 2,11,353 വോട്ടി​​െൻറ ഭൂരിപക്ഷത്തിനാണ്​ തോൽപ്പിച്ചത്​. നാഗപട്ടണം നീടാമംഗലം സ്വദേശിയായ ഇൗ 63കാരൻ സി.പി.​െഎ സംസ്​ഥാന പ്രവർത്തക സമിതിയംഗവും സി.പി.​െഎ നാഗപട്ടണം ജില്ല ​െ​സക്രട്ടറിയുമാണ്​. 1989, 1996, 1998 വർഷങ്ങളിൽ നാഗപട്ടണത്തുനിന്ന്​ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaducpim
News Summary - tamilnadu left
Next Story