റൊമ്പ സന്തോഷം; ഞങ്ങൾക്കും പഠിക്കാം
text_fieldsതൊടുപുഴ: സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന ഒാൺലൈൻ ഡിജിറ്റൽ പഠന പദ്ധതിയിൽ മാതൃഭാഷയിൽ പാഠഭാഗങ്ങൾ ആസ്വദിച്ച് ജില്ലയിലെ തമിഴ് കുട്ടികൾ. കഴിഞ്ഞ രണ്ടാഴ്ചയായി സംപ്രേഷണം ചെയ്തുവന്ന പാഠഭാഗങ്ങൾ മലയാളത്തിൽ ആയതിനാൽ തമിഴ് കുട്ടികൾക്ക് നിലവിൽ ആശയങ്ങൾ ഗ്രഹിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കുട്ടികളിൽ ചുരുക്കം ചിലതൊഴിച്ചാൽ മലയാളം മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. ഇൗ പ്രതിസന്ധി മറികടക്കാൻ വിദ്യാഭ്യാസ വകുപ്പിെൻറ നിർദേശപ്രകാരം ഇടുക്കി, പാലക്കാട് ഡയറ്റുകളുടെയും ൈകറ്റ്, സമഗ്രശിക്ഷ ഏജൻസികളുടെയും സഹായത്തോടെ ഒാൺലൈൻ പഠന വിഭവങ്ങൾ തയാറാക്കിയിരുന്നു. വ്യാഴാഴ്ച മുതൽ തമിഴ് ക്ലാസുകളുടെ വിഡിയോ സംപ്രേഷണം ജില്ലയിൽ ആരംഭിച്ചു.
സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ക്ലാസുകൾ യുട്യൂബ് ചാനലിലും പ്രാദേശിക ചാനലുകളിലും ഇടുക്കിവിഷൻ, ഇടുക്കി നെറ്റ് എന്നിവയിലും ലഭ്യമാകും. ഇതോടനുബന്ധിച്ച മുന്നൊരുക്കം പരിശോധിക്കാൻ മൂന്നാർ എൽ.എഫ് ഹൈസ്കൂളിൽ പ്രഥമാധ്യാപകരുടെ യോഗം ചേർന്നു. സമൂഹ അകലം പാലിച്ച് നടന്ന യോഗത്തിൽ സാേങ്കതിക സംവിധാനങ്ങളുടെ നിലവിലെ അവസ്ഥ പരിശോധിച്ചു. നിരന്തരം വൈദ്യുതി പോകുന്നതും നെറ്റ് തടസ്സവും കേബിൾ നെറ്റ്വർക്കുകളുടെ അപര്യാപ്തതയും ചർച്ച ചെയ്തു. വിക്ടേഴ്സ് ചാനലിലൂടെ കുട്ടികൾക്ക് പഠന സൗകര്യം തരപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
തുടർന്ന് പട്ടികജാതി വിഭാഗത്തിൽപെട്ടതും വട്ടവട ഗ്രാമപഞ്ചായത്തിലെ പുതുക്കുടി ലയത്തിൽ താമസിക്കുന്ന 35 കുട്ടികളുടെ പഠനസൗകര്യം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഒാഡിനറ്റർ കെ.എ. ബിനുമോെൻറ നേതൃത്വത്തിൽ നേരിട്ട് വിലയിരുത്തി. മൊബൈൽ റേഞ്ച് ലഭ്യമല്ലാത്തതും കേബിൾ നെറ്റ്വർക്ക് ഇല്ലാത്തതുമായ ലയത്തിൽ എസ്.എസ്.കെയിലൂടെ ടി.വി ലഭ്യമാക്കാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
