ഹെൽമറ്റ് ധരിക്കാത്തതിന് ഓട്ടോഡ്രൈവർക്ക് തമിഴ്നാട് പൊലീസിന്റെ പിഴ
text_fieldsതലശ്ശേരി: ഹെൽമറ്റ് ധരിക്കാത്തതിനാൽ പിഴയടക്കണമെന്ന് കാണിച്ച് തലശ്ശേരിയിലെ ഓട്ടോ ഡ്രൈവർക്ക് തമിഴ്നാട് പൊലീസിന്റെ നോട്ടീസ്. പാട്യം കോങ്ങാറ്റയിലെ ശ്രീനന്ദനം വീട്ടിൽ എന്‍.കെ. രാജീവന്റെ പാസഞ്ചർ ഓട്ടോറിക്ഷക്കാണ് തമിഴ്നാട് പൊലീസ് പിഴയടക്കാനുള്ള നോട്ടീസ് അയച്ചത്.
ഹെൽമറ്റ് ധരിക്കാത്തതിന് 2,000 രൂപ പിഴ ചുമത്തി തമിഴ്നാട് താമ്പാരം സിറ്റി പൊലീസ് എസ്.ഐ സുന്ദരമൂര്‍ത്തിയാണ് മാര്‍ച്ച് 10ന് തപാൽ വഴി നോട്ടീസ് അയച്ചത്. എന്നാൽ, ടൗൺ സ്റ്റാൻഡിൽനിന്നാണ് വണ്ടിയെടുക്കുന്നതെന്നും തമിഴ്നാട്ടിൽ പോയിട്ടില്ലെന്നും രാജീവൻ പറഞ്ഞു.
ഓട്ടോയുടെ പെർമിറ്റ് പുതുക്കാനിരിക്കെയാണ് തമിഴ്നാട് പൊലീസിന്റെ പിഴ ലഭിച്ചത്. പിഴ ഒടുക്കിയാൽ മാത്രമേ ഓട്ടോക്ക് ഫിറ്റ്നസ് ലഭിക്കുകയുള്ളൂ. നോട്ടീസ് ലഭിച്ചത് സംബന്ധിച്ച് ഗതാഗത മന്ത്രിക്ക് രാജീവൻ പരാതി നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

