പാലക്കാട്: മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാർ ഡാം തുറന്നു. ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് ആളിയാര്‍ ഡാം തുറന്നത്. ഇതിനെ തുടർന്ന് പാലക്കാടുള്ള ചിറ്റൂർപ്പുഴ, യാക്കരപ്പുഴകളിൽ കുത്തൊഴുക്കുണ്ടായി. ഈ പുഴകളിലെ വെള്ളം എത്തിച്ചേരുന്ന ഭാരതപ്പുഴയിലെ ജലനിരപ്പും ഉയരും.
എന്നാല്‍ ഡാം തുറക്കുന്ന വിവരം സംസ്ഥാനത്തെ അറിയിച്ചിരുന്നെന്നാണ് തമിഴ്നാടിന്‍റെ വിശദീകരണം. ചിറ്റൂരിലും സമീപപ്രദേശത്തുമുള്ളവര്‍ക്ക് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുഴയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണം. ജലവിഭവവകുപ്പ് ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചതായും പറഞ്ഞു. എന്നാല്‍ ജനങ്ങളിലേക്ക് അറിയിപ്പ് എത്തിയില്ല.
ദിവസങ്ങളായി തമിഴ്നാട്ടിൽ മഴ തുടരുകയാണ്. തുടർന്നാണ് ഡാം തുറന്നുവിട്ടത്. എന്നാൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്.