വിസ തട്ടിപ്പ് കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
text_fieldsപാണ്ടിക്കാട്: ബ്രസീലിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പാണ്ടിക്കാട് പൊലീസിെൻറ പിടിയിൽ. തിരുപ്പൂർ സ്വദേശി രാജശേഖരനെയാണ് (50) സ്റ്റേഷൻ ഹൗസ് ഓഫിസർ എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പന്തല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിസ തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിൽ ഇതുസംബന്ധിച്ച അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ രാജശേഖരനെ റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പുറമെ എസ്.ഐ സുനീഷ് കുമാർ, ശ്രീജിത്ത്, മിർഷാദ് കൊല്ലേരി, ജയൻ, രജീഷ്, പ്രശാന്ത് പയ്യനാട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

