വേല്‍മുരുകനെയും രാജയെയും ചേർത്തുപിടിച്ച് തമിഴ്‌നാട് മന്ത്രി
text_fieldsവേല്‍മുരുകനും രാജയും തമിഴ്‌നാട് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി ജിന്‍ജി കെ.എസ്. മസ്താനെ ജോസ് മാവേലിയോടൊപ്പം സന്ദര്‍ശിച്ചപ്പോള്‍
ആലുവ: ജനസേവ ശിശുഭവനിലെ മുന്‍ അന്തേവാസികളായ വേല്‍മുരുകെൻറയും രാജയുടെയും കഥ കേട്ട തമിഴ്‌നാട് മന്ത്രി കണ്ണീരണിഞ്ഞു. തമിഴ്‌നാട് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി ജിന്‍ജി കെ.എസ്. മസ്താനാണ് ആലുവയിലെത്തിയപ്പോള്‍ ജനസേവയെപ്പറ്റി കേട്ടതും വേലുവിനെയും രാജയെയും കണ്ടതും. ഭിക്ഷാടന മാഫിയയില്‍നിന്ന് ജനസേവ അവരെ രക്ഷപ്പെടുത്തി സമൂഹത്തിെൻറ മുഖ്യധാരയിലെത്തിക്കുകയും രണ്ടുപേരെയും ബാങ്ക് ഉദ്യോഗസ്ഥരാക്കിയെന്നുമുള്ള സന്തോഷം മന്ത്രിയെയും പത്‌നിയെയും ആനന്ദക്കണ്ണീരണിയിച്ചു.
വേലു സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അങ്കമാലി ബ്രാഞ്ചിലും രാജ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിലുമായി ജോലി ചെയ്യുന്നു. പൗരാവകാശ സംരക്ഷണ സമിതി ആലുവയില്‍ സംഘടിപ്പിച്ച ബ്ലഡ് ഡോണേഴ്‌സ് ഫോറം വാര്‍ഷിക സമ്മേളനത്തില്‍വെച്ചാണ് മന്ത്രിയുമായി വേലുവും രാജയും കണ്ടുമുട്ടിയത്.
ആദ്യമായാണ് സ്വന്തം സംസ്ഥാനത്തില്‍നിന്ന് അധികാരസ്ഥാനത്തുള്ള ഒരാളുമായി സംസാരിക്കാന്‍ കഴിഞ്ഞതെന്ന് വേലുവും രാജുവും പറഞ്ഞു. വേലു ഇന്ന് മൂന്നുവയസ്സുള്ള പെണ്‍കുട്ടിയുടെ പിതാവാണ്. 2002 ഡിസംബര്‍ 20നാണ് തമിഴ്‌നാട് സേലം സ്വദേശിയായ രാജയെ ജനസേവ സംരക്ഷണത്തിന് ഏറ്റെടുത്തത്. രണ്ടുവയസ്സുള്ള മകനുമായി രാജയും ഇന്ന് കുടുംബസമേതം സന്തോഷമായി കഴിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

