Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്:...

കോവിഡ്: തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകൾ തമിഴ്നാട് അടച്ചു

text_fields
bookmark_border
Kerala Tamil Nadu Border
cancel

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരവെ തിരുവനന്തപുരത്തുനിന്നും തമിഴ്നാട്ടിലേക്കുള്ള ഇടറോഡുകൾ അടച്ചു. പാറശ്ശാല മുതലുള്ള 12ഓളം ഇടറോഡുകളാണ് അടച്ചത്. നിലമാലമൂട്, ഉണ്ടൻകോട്, പളുകൽ മേഖലകളിൽ നിയന്ത്രണം ശക്തമാക്കി.

കൂടാതെ, പ്രധാന റോഡുകളിൽ നടത്തുന്ന പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതായാണ് വിവരം. ഇ-പാസ് നിർബന്ധമാക്കിയിട്ടുണ്ട്.

മുമ്പ് കോവിഡ് വ്യാപനത്തിൻെറ തുടക്കത്തിൽ തമിഴ്നാട് അധികൃതർ ഇത്തരത്തിൽ നടപടി സ്വീകരിച്ചിരുന്നു.

Show Full Article
TAGS:Covid 19 Covid Kerala Tamil Nadu 
Next Story