Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോയമ്പത്തൂർ സ്​ഫോടന...

കോയമ്പത്തൂർ സ്​ഫോടന കേസിലെ പ്രതികളെയും വിട്ടയക്കണമെന്ന്​ തമിഴ്​നാട്​ കോൺഗ്രസ്​

text_fields
bookmark_border
കോയമ്പത്തൂർ സ്​ഫോടന കേസിലെ പ്രതികളെയും വിട്ടയക്കണമെന്ന്​ തമിഴ്​നാട്​ കോൺഗ്രസ്​
cancel

ചെന്നൈ: രാജീവ്​ ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയച്ച സാഹചര്യത്തിൽ 25 വർഷക്കാലമായി ജീവപര്യന്തം തടവ്​ അനുഭവിക്കുന്ന കോയമ്പത്തൂർ ബോംബ്​ സ്​ഫോടന പരമ്പര കേസിലെ പ്രതികളെയും വിട്ടയക്കണമെന്ന്​ തമിഴ്​നാട്​ കോൺഗ്രസ്​ അധ്യക്ഷൻ കെ.എസ്.​ അഴഗിരി.

രാജീവ് ​ഗാന്ധി വധക്കേസിൽ അറസ്റ്റിലായവർ കുറ്റവാളികളാണ്​. അവർ നിരപരാധികളല്ല. ഇപ്പോൾ സുപ്രീംകോടതി അവരെ വിട്ടയച്ചിരിക്കുന്നു. കൊലയാളികളെ വിട്ടയച്ചതിനോട്​ തങ്ങൾ യോജിക്കുന്നില്ല. തമിഴർ എന്നാണെങ്കിൽ മുസ്​ലിംകളായ നിരവധി തമിഴർ 25 വർഷക്കാലത്തിലധികമായി ജയിലിൽ കഴിയുന്നു. പലരും സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ്​ അറസ്റ്റിലായത്​. ഇവരെയും മാനുഷിക പരിഗണന നൽകി വിട്ടയക്കണം. രാജീവ് ​ഗാന്ധി വധക്കേസിലെ പ്രതികൾക്ക്​ ഒരു നീതിയും മുസ്​ലിം തടവുകാരോട്​ മറ്റൊരു നീതിയുമാണോ വെച്ചു​പുലർത്തുന്നതെന്ന്​ അഴഗിരി ചോദിച്ചു.

ഡി.എം.കെയുമായി മുന്നണി ബന്ധമുണ്ടെങ്കിലും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും ഇരുകക്ഷികളും മതേതര നിലപാടുമായാണ്​ മുന്നോട്ടു​പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ രാജീവ് ​ഗാന്ധി വധക്കേസിൽ പ്രതികളെ വിട്ടയച്ച ഉത്തരവിനെതിരെ റിവ്യൂ പെറ്റീഷൻ നൽകുന്നത്​ ഗൗരവമായി ആലോചിക്കുമെന്ന്​ മുൻ കേന്ദ്ര മന്ത്രി വി. നാരായണസാമി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coimbatore BlastCongress
News Summary - Tamil Nadu Congress wants the accused in the Coimbatore blast case to be released
Next Story