Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഖാഇദെ മില്ലത്തിന്റെ...

ഖാഇദെ മില്ലത്തിന്റെ ഖബറിടത്തിലെ പ്രാർഥനയിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്തു

text_fields
bookmark_border
ഖാഇദെ മില്ലത്തിന്റെ ഖബറിടത്തിലെ പ്രാർഥനയിൽ മുഖ്യമന്ത്രി വിജയ് പങ്കെടുത്തു
cancel

ചെന്നൈ: ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈലിന്റെ ജന്മദിനത്തിൽ ചെന്നൈ വല്ലാജാ ജുമാ മസ്ജിദിലെ അദ്ദേഹത്തിന്റെ ഖബറിടത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സന്ദർശനം നടത്തി. ഖബറിടത്തിൽ നടന്ന പ്രത്യേക പ്രാർഥനാ ചടങ്ങുകൾക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.

മതേതര-ജനാധിപത്യ മൂല്യങ്ങൾക്ക് കരുത്തുപകരുന്നതാണ് മുഖ്യമന്ത്രി വിജയുടെ സന്ദർശനമെന്നും, കേരളവും തമിഴ്നാടും തമ്മിലുള്ള രാഷ്ട്രീയ-സൗഹൃദ ബന്ധത്തിന്റെ തുടർച്ചയാണിതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഭരണഘടനാ അസംബ്ലിയിൽ ന്യൂനപക്ഷ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ നേതാവാണ് ഖാഇദെ മില്ലത്തെന്നും, തമിഴ് ജനതയ്ക്കും ദ്രാവിഡ രാഷ്ട്രീയത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് തമിഴ്നാട് സർക്കാർ അദ്ദേഹത്തെ എന്നും ആദരവോടെയാണ് കാണുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ, തമിഴ്നാട് മന്ത്രി ആടുതുറൈ ഷാജഹാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlTamilnaduQaide Millat Muhammad Ismail SahibJoseph Vijay
News Summary - Tamil Nadu CM C. Joseph Vijay visits Quaid-e-Millath's tomb, leads prayers
Next Story