Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട് ബസുകൾ കേരളത്തിൽ ടോൾ നൽകണമെന്ന് ഹൈകോടതി

text_fields
bookmark_border
Tamil Nadu buses
cancel

കൊച്ചി: തമിഴ്‌നാട് സർക്കാറിന്റെ ബസുകൾ കേരളത്തിൽ ടോൾ നൽകാൻ ബാധ്യസ്ഥരെന്ന് ഹൈകോടതി. ദേശീയ പാതയിൽ നിർമിച്ച പാലത്തിൽ കേന്ദ്ര സർക്കാറിന്റെ വാഹനങ്ങൾക്കും കെ.എസ്.ആർ.ടി.സിയടക്കമുള്ള കേരള സർക്കാർ വാഹനങ്ങൾക്കുമാണ് ടോൾ ഇളവുള്ളതെന്ന ദേശീയപാത അധികൃതരുടെ വിശദീകരണമടക്കം പരിഗണിച്ചാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്‍റെ ഉത്തരവ്.

തിരുവനന്തപുരത്ത് ദേശീയപാത 47ൽ അമരവിളയിൽ നിർമിച്ച പാലത്തിൽ തമിഴ്‌നാട് സർക്കാർ ബസുകളിൽനിന്ന് ടോൾ പിരിക്കുന്നതിനെതിരെ ‌തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ നാഗർകോവിൽ റീജനൽ മാനേജിങ് ഡയറക്ടർ നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്. 2013-14 വർഷത്തെ ടോൾ പിരിവിനെതിരെ 2013ൽ നൽകിയ ഹരജിയിലാണ് വിധിയുണ്ടായത്.

രണ്ട് സംസ്ഥാനങ്ങൾ തമ്മിലെ കരാറിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ബസുകൾ കേരളത്തിലേക്ക് സർവിസ് നടത്തുന്നതെന്നും കെ.എസ്.ആർ.ടി.സിക്ക് ഇവിടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ തമിഴ്‌നാട് സർക്കാറിന്റെ ബസുകൾക്കു ലഭിക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ദേശീയ പാതയിൽ നിർമിച്ച പാലത്തിൽ കേന്ദ്ര സർക്കാറിന്റെ വാഹനങ്ങൾക്കും കെ.എസ്.ആർ.ടി.സിയടക്കമുള്ള കേരള സർക്കാർ വാഹനങ്ങൾക്കുമാണ് ടോൾ ഇളവു അനുവദിച്ചിട്ടുള്ളതെന്ന് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ വ്യക്തമാക്കി. തുടർന്നാണ് തമിഴ്‌നാട് ബസുകൾ ടോൾ നൽകണമെന്ന് കോടതി വ്യക്തമാക്കിയത്.

തമിഴ്‌നാട് സർക്കാറിന്റെ ബസുകൾ 2013-14 കാലഘട്ടത്തിൽ നൽകാനുള്ള ടോൾ കുടിശ്ശിക 12 ശതമാനം പലിശസഹിതം നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ടോൾ കരാറുകാരനായ ആറ്റിങ്ങൽ സ്വദേശി അനിൽകുമാറും ഹരജി നൽകിയിരുന്നു. ഇതിനായി സിവിൽ കോടതിയെ സമീപിക്കാൻ നിർദേശം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Nadu buses to pay toll in Kerala, High Court
Next Story