Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂവിനിയോഗം : തമിഴ്നാട്...

ഭൂവിനിയോഗം : തമിഴ്നാട് - ആന്ധ്ര മാതൃകയിൽ നിയമനിർമാണം

text_fields
bookmark_border
ഭൂവിനിയോഗം : തമിഴ്നാട് - ആന്ധ്ര മാതൃകയിൽ നിയമനിർമാണം
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂ വിനിയോഗത്തിൽ തമിഴ്നാട്^ ആന്ധ്രാപ്രദേശ് മാതൃകയിൽ നിയമനിർമാണം സർക്കാർ പരിഗണനയിൽ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതലയോഗത്തിൽ തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭൂവിനിയോഗത്തിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ടെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകാണ് ചൂണ്ടിക്കാണിച്ചത്. സംസ്ഥാനത്തും ഇതേ മാതൃകയിൽ ഭൂപതിവിൽ മാറ്റംവരുത്തിനാണ് ആലോചന. ആന്ധ്രപ്രദേശിൽ 2018 ൽ കൃഷിഭൂമി (കാർഷികേതര ആവശ്യങ്ങൾക്കുള്ള പരിവർത്തനം) നിയമം പാസാക്കിയിരുന്നു. അതുപോലെ 2017ൽ തമിഴ്നാട്ടിൽ ഭൂവിനിയോഗം കാർഷിക മേഖലയിൽ നിന്ന് ഭൂമി കാർഷികേതര മേഖലയിലേക്ക് മാറ്റുന്നതിനുള്ള നിയമം നിലവിലുണ്ട് അത്തരത്തിൽ നിയമനിർമ്മാണം സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിഷയം പരിശോധിക്കണമെന്ന് യോഗം തീരുമാനിച്ചു.

  • നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടം സംസ്ഥാനത്തിനാകെ ആകെ ബാധകമായിട്ടുള്ളതാണ്. എന്നാൽ, മൂന്നാർ മേഖലയും സമാനമായ പരിസ്ഥിതി ദുർബല പ്രദേശങ്ങളും പ്രത്യേകമായി സംരക്ഷിക്കേണ്ടതുണ്ട് . അതിനാൽ മൂന്നാർ മേഖലയും സമാനമായ പരിസ്ഥിതി മേഖലകളും പ്രത്യേകമായി കെട്ടിട നിർമ്മാണ ചട്ടവും ടൗൺപ്ലാനിങ് ചട്ടവും നടപ്പിലാക്കണമെന്നാണ് രണ്ടാമത്തെ തീരുമാനം.
  • മൂന്നാർ ട്രൈബ്യൂണലിൻെറ പരിധിയിൽ ഉൾപ്പെട്ട സ്ഥലങ്ങളെയാണ് മൂന്നാർ പ്രദേശം എന്ന് ഹൈക്കോടതി നേരത്തെ സ്വീകരിച്ച നിലപാട് . അത് ശാസ്ത്രീയമായ നിലപാടല്ല. ആ സാഹചര്യത്തിൽ മൂന്നാർ പ്രദേശം കോടതിയുടെ അനുമതിയോടെ പുനർനിർണയിക്കണെന്നാണ് മൂന്നാമത്തെ തീരുമാനം.
  • പൊതുആവശ്യത്തിനായുള്ള നിർമ്മിതികൾ (ആരാധനാലയങ്ങൾ, എയ്ഡഡ് സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ, ശ്മശാനം, സ്പോർട്സ് ആൻഡ് ആർട്ട്സ് ക്ലബുകൾ, അംഗൻവാടികൾ, ചൈൽഡ് കെയർ സെൻററുകൾ മുതലായവ) പൊതു ഇടങ്ങളാണ്. അവയുടെ നിശ്ചിത അളവ് വരെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ ക്രമപ്പെടുത്തി നൽകാൻ കഴിയുമോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കണം.
  • മൂന്നാർ മേഖലയിലും സമ്മാനമായി പരിസ്ഥിതിലോല പ്രദേശങ്ങളിലും നിയമപ്രകാരമുള്ള അനുമതി നേടി നിർമാണങ്ങൾ നടത്തിയവരെ സർക്കാർ സംരക്ഷിക്കണം. അതേസമയം നിയമ ലംഘനം നടത്തിവർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്നാണ് യോഗം തീരുമാനം.

മന്ത്രിസഭാ യോഗ തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് 2019 ഓഗസ്റ്റ് 22ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ആ ഉത്തരവ് നടപ്പാക്കുന്നതിനായി ചട്ടങ്ങളിൽ വരുത്തേണ്ട ഭേദഗതിയും മറ്റന്തെങ്കിലും ഭേഗതി ആവശ്യമുണ്ടെങ്കിൽ അതുസംബന്ധിച്ചും പരിശോധിച്ച് തീരുമാനം കൈക്കൊള്ളുന്നതിന് നിയമം, ധനകാര്യ വകുപ്പുമായി ആലോചിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

സുപ്രീംകോടതി സർക്കാർ നൽകിയ സ്പെഷ്യൽ ലീവ് പെറ്റീഷൻ (എസ്.എൽ.പി) തള്ളിയതോടെയാണ് ഉന്നതലയോഗം വിളിച്ചത്. ഇടുക്കി ജില്ലയിലെ മൂന്നാർ മേഖലയിലെ എട്ടു വില്ലേജുകളിലെ ഭൂമി പതിവ് ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമിയിലെ നിർമ്മാണത്തിന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിൽ മാത്രമേ പെർമിറ്റ് അനുവദിക്കാൻ പാടുള്ളു എന്ന നിർദ്ദേശം സംസ്ഥാനം മുഴുവൻ ബാധകമാക്കണെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്. ഹൈകോടതി ഉത്തരവ് സംസ്ഥാനം മുഴുവൻ ഭാഗമാക്കിയാൽ പലതരത്തിലുള്ള സാമൂഹ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് തിരിച്ചറിഞ്ഞാണ് സർക്കാർ സുപ്രീംകോടതിയിൽ എസ്.എൽ.പി ഫയൽ ചെയ്തത്. എന്നാൽ, സുപ്രീംകോടതി എസ്.എൽ.പി തള്ളി. ആ സാഹചര്യത്തിലാണ് ഈ വിഷയത്തിൽ സ്വീകരിക്കാവുന്ന നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് നവംമ്പർ 25-ന് മുഖ്യമന്ത്രി യോഗം വിളിച്ചത്.

സുപ്രീംകോടതി എസ്.എൽ.പി തീർപ്പാക്കിയതിനാൽ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കേണ്ടിവരും അല്ലെങ്കിൽ സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് യോഗത്തിൽ ചൂണിടക്കാട്ടി. ഇതിനെ മറികടക്കാൻ കേരള ഭൂപതിവ് ചട്ടത്തിൽ ആവശ്യമായ ഭേദഗതി വരുത്തണം. ഭൂപതിവ് ചട്ടത്തിൽ പറഞ്ഞിരിക്കുന്ന കൃഷി ആവശ്യത്തിനും ഗൃഹ നിർമാണത്തിനും ഉപയോഗിക്കാമെന്നാണ്. ഈ ആവശ്യങ്ങൾക്കല്ലാതെ മറ്റൊരു ആവശ്യത്തിനും പതിവ് വസ്തു ഉപയോഗിക്കാൻ പാടില്ല. അതിനു വിരുധമായി ഉപയോഗിക്കുന്ന വിഷയത്തിലാണ് കോടതി ഇപ്പോൾ ഇടപെട്ടത്. എന്നാൽ പട്ടയം നൽകിയ വസ്തുവിൽ മാത്രമാണ് കോടതി ഉത്തരവ് ബാധകമെങ്കിലും ഫലത്തിൽ പട്ടയഭൂമി അല്ലാത്ത ഭൂവുടമകൾക്കും ഈ ഉത്തരവ് ബുദ്ധിമുട്ട് നേരിടേണ്ടി വരും.

അതേസമയം, ചട്ടം 24 പ്രകാരം ഇളവു നൽകാൻ സർക്കാരിന് അധികാരമുണ്ട്. അതിനാൽ ചട്ടം 24 പ്രകാരം ഇളവു നൽകുന്ന വിഷയം ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താമെന്ന് നിയമ സെക്രട്ടറി യോഗത്തിൽ അറിയിച്ചത്. പക്ഷെ നിലവിൽ നിരവധി പേർ ചട്ടവിരുധമായി നിർമ്മാണം നടത്തിയിട്ടുണ്ട്. അതിനാൽ ചട്ടത്തിൽ ഭേദഗതി കൊണ്ടുവരുമ്പോൾ ഏതു തീയതി വരെയുള്ള നിർമ്മാണങ്ങൾ ക്രമവൽക്കരിച്ച നൽകാമെന്നത് സംബന്ധിച്ച് കൃത്യത ഉണ്ടാവണം. ഇത്തരത്തിൽ ക്രമവൽക്കരിച്ച നൽകുമ്പോൾ പരിവർത്തനം ഏത് രീതിയിൽ ആയിരിക്കണമെന്നതിതിൽ വ്യക്തത ഉണ്ടാകണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി യോഗത്തിൽ അഭിപ്രായപ്പെട്ടു. ഇതെല്ലാം പരിഗണിച്ചാണ് യോഗത്തിൽ തീരുമാനമെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story