Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനം വകുപ്പിന്റെ...

വനം വകുപ്പിന്റെ നിബന്ധനകൾക്ക് വഴങ്ങി; തമിഴ്അന്നൈ മുല്ലപ്പെരിയാറിലേക്ക് ഓടിത്തുടങ്ങി

text_fields
bookmark_border
വനം വകുപ്പിന്റെ നിബന്ധനകൾക്ക് വഴങ്ങി; തമിഴ്അന്നൈ മുല്ലപ്പെരിയാറിലേക്ക് ഓടിത്തുടങ്ങി
cancel

കു​മ​ളി: വ​നം വ​കു​പ്പ് മു​ന്നോ​ട്ട് വെ​ച്ച നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ച്ച് ബോ​ട്ടി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​തോ​ടെ 12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ത​മി​ഴ്നാ​ട് ബോ​ട്ട് തേ​ക്ക​ടി​യി​ൽ ഓ​ടി തു​ട​ങ്ങി. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി 2014ൽ ​തേ​ക്ക​ടി ത​ടാ​ക​ത്തി​ലി​റ​ക്കി​യ ബോ​ട്ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ഓ​ടി തു​ട​ങ്ങി​യ​ത്. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലേ​ക്ക് ത​മി​ഴ്നാ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​കു​ന്ന​തി​ന് ര​ണ്ട് ബോ​ട്ടു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്.

ത​മി​ഴ്നാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ ജ​ല​ര​ത്ന​യും ക​ണ്ണ​കി​യും. ഇ​തി​ൽ 44 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ജ​ല​ര​ത്ന​ക്ക് പ​ക​ര​മാ​യാ​ണ് ഇ​നി മു​ത​ൽ ത​മി​ഴ്അ​ന്നൈ ഓ​ടു​ക. 1982ൽ ​ഇ​റ​ക്കി​യ ജ​ല​ര​ത്ന കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ന​ശി​ച്ച​തോ​ടെ പ​ക​രം ബോ​ട്ട് എ​ന്ന നി​ല​യി​ലാ​ണ് കൊ​ച്ചി​യി​ൽ നി​ന്നും പു​തി​യ ബോ​ട്ട് 2014ൽ ​ത​മി​ഴ്നാ​ട് തേ​ക്ക​ടി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ, പ​ഴ​യ ബോ​ട്ടു​ക​ൾ മാ​റ്റാ​തെ പു​തി​യ ബോ​ട്ടും ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് ത​ർ​ക്ക​ത്തി​ന് തു​ട​ക്കം ഇ​ട്ട​ത്. പു​തി​യ ബോ​ട്ട് ഓ​ടി​ക്കാ​ൻ അ​നു​മ​തി തേ​ടി മു​ല്ല​പ്പെ​രി​യാ​ർ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ഉ​ൾ​പ്പ​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട് സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടി​നു പ​ക​രം ബോ​ട്ടു​ക​ളു​ടെ എ​ണ്ണം മൂ​ന്നാ​ക്കി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഇ​തി​നു പി​ന്നാ​ലെ ബോ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ച എ​ൻ​ജി​ന്റെ കു​തി​ര​ശ​ക്തി 120 ആ​യ​തും ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി.

മ​ര​ക്കു​റ്റി​ക​ൾ നി​റ​ഞ്ഞ ത​ടാ​ക​ത്തി​ലൂ​ടെ ബോ​ട്ട് അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​ന്ന​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.​ഇ​തി​നെ തു​ട​ർ​ന്ന് കു​തി​ര​ശ​ക്തി 120 ൽ ​നി​ന്നും 65 ആ​ക്കി കു​റ​യ്ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശ​വും അ​ധി​കൃ​ത​ർ മു​ന്നോ​ട്ട് വെ​ച്ചി​രു​ന്നു. ഒ​ടു​വി​ൽ, 12 വ​ർ​ഷ​ത്തി​നു​ശേ​ഷം ബോ​ട്ടി​ന്റെ കു​തി​ര​ശ​ക്തി 65 ആ​ക്കി കു​റ​ക്കു​ക​യും ജ​ല​ര​ത്ന ബോ​ട്ട് മാ​റ്റി​യി​ടാ​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ത​മി​ഴ് അ​ന്നൈ​യു​ടെ ഓ​ട്ട​ത്തി​ന് വ​നം വ​കു​പ്പ് പ​ച്ച​ക്കൊ​ടി വീ​ശി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest DepartmentMalayalam NewsMullaperiyarKerala News
News Summary - Tamil Annai begins running towards Mullaperiyar after complying with Forest Department's conditions
Next Story