താമരശ്ശേരിയിൽ ഒാടിക്കൊണ്ടിരിക്കുന്ന ഇന്നോവ കത്തിനശിച്ചു
text_fieldsതാമരശ്ശേരി: ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാറിന് തീപിടിച്ചു. കാര് പൂർണമായും കത്തിനശിച്ചു. മുക്കം സ്വദേശികളായ എട്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്. യാത്രക്കാർ രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ 3.30 മണിക്കായിരുന്നു അപകടം. റജിനാസ്, ഷാഫി, നജാസ്, ജിഷാഫ്, നസീബ്, സൽമാൻ, റാഷിദ്, അമീൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. കോരങാട് പള്ളിയിൽ പ്രാർഥന കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്നു സംഘം. ചുങ്കം ജംങ്ഷനിൽ നിന്ന് വഴിതെറ്റി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്നു. വഴിതെററിയത് മനസിലാകി തിരിക്കാൻ ശ്രമിക്കവെ ബോണറ്റിൽ നിന്ന് പുക ഉയരുകയായിരുന്നു. ഇത് കണ്ട യാത്രക്കാറ വാഹനത്തിൽ നിന്ന് ഇറങിയതിനാൽ വൻ ദുരന്തം ഒഴിവായി. കാർ പൂർണമായും കത്തി നശിച്ചു.
മുക്കത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ ഭാഗവും കത്തിനശിച്ചു.
