Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ധനസഹായം: അപേക്ഷ നൽകാൻ താലൂക്ക്തല ക്യാമ്പ്
text_fieldsbookmark_border
കൊച്ചി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ലഭിക്കുന്ന സർക്കാർ ധന സഹായത്തിന് അപേക്ഷ നൽകാത്ത അർഹരായവർക്ക് www.relief.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകാം.
അപേക്ഷ നൽകാനായി താലൂക്ക്തല ക്യാമ്പുകളെയും ആശ്രയിക്കാം. എല്ലാ താലൂക്കുകളിലും ചൊവ്വാഴ്ച ക്യാമ്പുകൾ പ്രവർത്തിക്കും. ജില്ല മെഡിക്കൽ ഓഫിസർ നൽകിയ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെൻറ് അല്ലെങ്കിൽ അപ്പീൽ മുഖാന്തരം എ.ഡി.എമ്മിൽനിന്ന് ലഭിച്ച ഐ.സി.എം.ആർ സർട്ടിഫിക്കറ്റ്, ബന്ധുത്വ സർട്ടിഫിക്കറ്റ്, അനന്തര അവകാശികൾ ഉൾപ്പെട്ട റേഷൻ കാർഡ്, ആധാർ കാർഡുകൾ, ബാങ്ക് പാസ് ബുക്ക് എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം.
Next Story

