Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസിൽ സമവായ വഴിതുറന്ന് നേതാക്കളുടെ ചർച്ച

text_fields
bookmark_border
ബോർഡ്, കോർപറേഷൻ വിഭജനം ഡിസംബർ ആദ്യവാരം പൂർത്തിയാക്കും
കോൺഗ്രസിൽ സമവായ വഴിതുറന്ന് നേതാക്കളുടെ ചർച്ച
cancel

തിരുവനന്തപുരം: കോൺഗ്രസിലും യു.ഡി.എഫിലും ഭിന്നതക്ക് വഴിവെച്ച ബോർഡ്, കോർപറേഷൻ വിഭജന തർക്കങ്ങളിൽ സമവായത്തിന് വഴിതുറന്ന് നേതാക്കളുടെ ചർച്ച. മുഖ്യമന്ത്രി വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്‍റ് കൂടിയായ വൈദ്യുതി മന്ത്രി സണ്ണി ജോസഫും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമാണ് ചർച്ച നടത്തിയത്.

ബോർഡ്, കോർപറേഷൻ പദവികളുടെ വിഭജനം ഡിസംബർ ആദ്യ വാരത്തോടെ പൂർത്തിയാക്കാനാണ് ചർച്ചയിലെ ധാരണ. ആർ.എസ്.പി ഉൾപ്പെടെ ഘടകക്ഷികൾക്കും വിഭജനം വൈകുന്നതിൽ കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യത്തിൽ ഉഭയകക്ഷി ചർച്ച വേണമെന്ന് ആർ.എസ്.പി ആവശ്യപ്പെട്ടിരുന്നു.

ബോർഡ്, കോർപറേഷൻ വിഭജനങ്ങളിലടക്കം മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന പരാതി കെ.സി. വേണുഗോപാൽ പക്ഷം ഉയർത്തിയത് കോൺഗ്രസിന് പുറത്തേക്ക് മുന്നണിയിലേക്കും, പിന്നാലെ മന്ത്രിസഭാ യോഗത്തിലേക്കും പടർന്നതോടെയാണ് ഇക്കാര്യങ്ങളിൽ ഇനിയും തീരുമാനങ്ങൾ വൈകരുതെന്ന വിലയിരുത്തലിൽ നേതാക്കളുടെ കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങിയത്.

സംസ്ഥാനത്തെ കോൺഗ്രസിൽ പ്രശ്നങ്ങൾ രൂപപ്പെട്ടതോടെ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വിഷയത്തിന്‍റെ ഗൗരവം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടും അത് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ തുടരുന്നതിൽ ദീപദാസ് മുൻഷി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

സണ്ണി ജോസഫ് ഡൽഹിയിൽ

തിരുവനന്തപുരം: പാർട്ടിയിലും മുന്നണിയിലും അസ്വസ്ഥത പടരുന്നതിനിടെ കെ.പി.സി.സി പ്രസിഡന്‍റ് കൂടിയായ സണ്ണി ജോസഫ് വ്യാഴാഴ്ച ഡൽഹിയിക്ക് പോയി.

വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് യാത്രയെങ്കിലും കേരളത്തിലെ സാഹചര്യം അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിക്കും.

പുതിയ കെ.പി.സി.സി പ്രസിഡന്‍റിനെ കണ്ടെത്തേണ്ട അനിവാര്യത കൂടിക്കാഴ്ചയിൽ നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നാണ് വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Talks to resolve rift in Congress
Next Story