Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പിണറായി വിജയനെ കസ്റ്റഡിയിലെടുത്തത് ആശങ്കയുണ്ടാക്കുന്നു, ഉടൻ മോചിപ്പിക്കണം’; ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

text_fields
bookmark_border
സ്ഥിതിഗതികൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി
‘പിണറായി വിജയനെ കസ്റ്റഡിയിലെടുത്തത് ആശങ്കയുണ്ടാക്കുന്നു, ഉടൻ മോചിപ്പിക്കണം’; ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ
cancel

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഡൽഹിയിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ.

ജന്തർ മന്തറിലേക്ക് പോകാനായി രാവിലെ ഡൽഹിയിലെ കേരള ഹൗസിൽനിന്ന് പുറത്തേക്ക് വരുമ്പോഴാണ് പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എം.പി, മുൻ മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തശേഷം മൂന്നര മണിക്കൂറോളം ഇവരെ വാഹനത്തിൽ നഗരം ചുറ്റിക്കുകയും ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ചശേഷം പിന്നീട് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു. കടുത്ത ചൂടിനിടെ കുടിക്കാൻ വെള്ളമോ ഭക്ഷണമോ പൊലീസ് നൽകിയില്ല. 81 വയസ്സുള്ള പിണറായി വിജയന് കൃത്യ സമയത്ത് കഴിക്കേണ്ട മരുന്നുകളും ലഭ്യമാക്കിയില്ലെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു.

പിന്നാലെയാണ് മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. സ്റ്റേഷനിൽ എത്തിച്ചശേഷം കേരള ഹൗസിൽ നിന്നാണ് വെള്ളവും മരുന്നും ഭക്ഷണവും എത്തിച്ചത്. പിണറായിയെ ഉടൻ മോചിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ഏകോപിപ്പിക്കുന്നതിനായി കേരള ചീഫ് സെക്രട്ടറിക്കും ന്യൂഡൽഹിയിലെ റസിഡന്റ് കമീഷണർക്കും മുഖ്യമന്ത്രി നിർദേശം നൽകി. ഡൽഹി പൊലീസിനെ ബന്ധപ്പെടാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

‘ഡൽഹി പൊലീസ്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്തത് ആശങ്കയുണ്ടാക്കുന്നതാണ്, ശക്തമായി അപലപിക്കുന്നു. അദ്ദേഹത്തെ നിലവിൽ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചിരിക്കുകയാണ്. പിണറായിയെ ഉടൻ മോചിപ്പിക്കുന്നതിനുള്ള എല്ലാ നടപടികളും ഏകോപിപ്പിക്കുന്നതിനായി എന്‍റെ നിർദേശപ്രകാരം കേരള ചീഫ് സെക്രട്ടറിയും ന്യൂഡൽഹിയിലെ റസിഡന്റ് കമീഷണറും ഡൽഹി പൊലീസ് അധികൃതരെ ബന്ധപ്പെടുന്നുണ്ട്’ -മുഖ്യമന്ത്രി എക്സിൽ കുറിച്ചു. ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്.

അടിയന്തരാവസ്ഥയേക്കാൾ വലുതാണ് ഡൽഹിയിലെ സാഹചര്യമെന്ന് മമതാ ബാനർജി കുറ്റപ്പെടുത്തിയിരുന്നു. പ്രതിഷേധത്തിനിടെ കെജ്‌രിവാളിനെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്തു. കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാവ് അഭിജിത് ദിപ്കെയെ ഡൽഹി പൊലീസ് വിമാനത്തിനുള്ളിൽ കയറിയാണ് കസ്റ്റഡിയിൽ എടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Taking Pinarayi Vijayan into custody is concerning, he should be released immediately"; Chief Minister V.D. Satheesan intervenes
Next Story