പീരുമേട്: പട്ടയം നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ പീരുമേട് താലൂക്ക് ഓഫിസിലെ എൽ.എ തഹസിൽദാർ ജ്യുസ് റാവുത്തറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. ഇടുക്കി ഉപ്പുതറ കൂവലേറ്റം സ്വദേശിനി കണിശ്ശേരി രാധാമണി സോമനിൽനിന്ന് 20,000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
രാധാമണിയുടെ രണ്ട് ഏക്കർ 17 സെൻറ് സ്ഥലത്തിന് പട്ടയം നൽകുന്നതിന് 50,000 രൂപയാണ് ജ്യുസ് റാവുത്തർ ആവശ്യപ്പെട്ടത്. പിന്നീട് 30,000 രൂപയായി കുറച്ചു. ആദ്യ ഗഡുമായി 20,000 രൂപ നൽകാനും ബാക്കി തുക പിന്നീട് നൽകാനും ആവശ്യപ്പെടുകയായിരുന്നു. രാധാമണി വിജിലൻസിനെ അറിയിച്ചതിനെ തുടർന്ന് വിജിലൻസ് നൽകിയ തുക കൈമാറുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ സ്ഥലം പരിശോധിക്കാനെത്തിയപ്പോൾ ഇയാൾ 1500 രൂപ വാങ്ങിയതായും പരാതിയിൽ പറയുന്നു
തൊടുപുഴ, കോട്ടയം വിജിലൻസ് യൂനിറ്റുകൾ സംയുക്തമായി തൊടുപുഴ വിജിലൻസ് ഡിവൈ.എസ്.പി വി.ആർ. രവികുമാറിെൻറ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സി.ഐമാരായ റിജോ പി. ജോസ്, രാജീവ്, ബിനേഷ് കുമാർ, എസ്.ഐമാരായ വിൻസെൻറ് കെ. മാത്യു, സ്റ്റാൻലി തോമസ്, തുളസീധര കുറുപ്പ്, അനിൽകുമാർ, സന്തോഷ്, ജയിംസ് ആൻറണി എന്നിവർ പങ്കെടുത്തു. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.