Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലശേരിയിൽ ലഹരിമരുന്ന്...

തലശേരിയിൽ ലഹരിമരുന്ന് വേട്ട 

text_fields
bookmark_border
തലശേരിയിൽ ലഹരിമരുന്ന് വേട്ട 
cancel

തലശേരി: നഗരമധ്യത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപ വില വരുന്ന ബ്രൗൺഷുഗറും കഞ്ചാവും പിടികൂടി. പഴയ ബസ് സ്റ്റാന്‍റിലെ ജനറൽ ആശുപത്രിക്ക് മുൻവശമുള്ള നഗരസഭ കെട്ടിടത്തിൽ നിന്നാണ് 61 ഗ്രാം ബ്രൗൺഷുഗറും രണ്ടേ കാൽ കിലോ കഞ്ചാവും പിടികൂടിയത്. 81 പാക്കറ്റുകളിലായിട്ടാണ് ബ്രൗൺഷുഗർ സൂക്ഷിച്ചിരുന്നത്. ഒരു ഗ്രാം ബ്രൗൺ ഷുഗർ 2500 രൂപ മുതൽ 3000 രൂപ വരെ വിലക്കാണ് വിറ്റ് വരുന്നതെന്ന് പോലീസ് പറഞ്ഞു. 

രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ എം.അനിലിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് നഗരസഭ കെട്ടിടത്തിന്‍റെ ഓപ്പൺ ടെറസിൽ നിന്നും ബ്രൗൺഷുഗറും കഞ്ചാവും ലഭിച്ചത്. പ്രതികളെ പിടികൂടാൻ സാധിച്ചില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബസ് സ്റ്റാന്റ് പരിസരം കേന്ദ്രീകരിച്ച് വൻ ലഹരി മാഫിയയാണ് പ്രവർത്തിച്ചു വരുന്നത്. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ നഗരത്തിൽ ലഹരിമരുന്ന് മാഫിയ പിടിമുറുക്കിയിട്ടുണ്ടെന്ന സൂചനകളാണ് പുറത്ത് വരുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGanja caseTahalasseryBrown-sugar raid
News Summary - Tahalassery Brown-sugar raid-Kerala News
Next Story