Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ...

കേരളത്തിലെ ചികിത്സക്ക്​ പ്ലാസ്​മ നൽകാൻ തയാർ- തബ്​ലീഗ്​ ജമാഅത്ത്​

text_fields
bookmark_border
കേരളത്തിലെ ചികിത്സക്ക്​ പ്ലാസ്​മ നൽകാൻ തയാർ- തബ്​ലീഗ്​ ജമാഅത്ത്​
cancel

കോഴിക്കോട്​: കേരളത്തിലെ കോവിഡ്​ ചികിത്സക്കായി പ്ലാസ്​മ നൽകാൻ തയാറാണെന്ന്​ മുഖ്യമന്ത്രിയെ അറിയിക്കുന്നത ായി തബ്​ലീഗ്​ ജമാഅത്ത്​ അറിയിച്ചു. കേരളത്തിൽ കോവിഡ്​ പോസിറ്റീവ്​ ആയി അവശേഷിക്കുന്ന​ തബ്​ലീഗ്​ പ്രവർത്തകർ നിലവിൽ രണ്ടുപേർ മാ​ത്രമാണ്​. ഇവിടുത്തെ ചികിത്സയിൽ എല്ലാവരും സന്തോഷവാൻമാരാണ്. കോവിഡ്​ നെഗറ്റീവ് ആയവരുടെ പ്ലാസ്മ രോഗികൾക്ക് നൽകാൻ തയാറാണെന്ന് അറിയിക്കുന്നതായും തബ്​ലീഗ്​ ജമാഅത്ത്​ വക്താവ്​ എം.വി. അഹമ്മദുണ്ണി അറിയിച്ചു.

രോഗം ഭേദമായവരുടെ രക്തത്തിലുണ്ടാകുന്ന, ആൻറിബോഡികള്‍ വേര്‍തിരിച്ചെടുത്ത് രോഗമുള്ളവരില്‍ ഉപയോഗിക്കുന്നതാണ് ചികിത്സാ രീതി. ഇതിനായി പ്ലാസ്​മ നല്‍കാമെന്നറിയിച്ച് രോഗമുക്തരായ 200 തബ്‌ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതായി നേരത്തേ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. കഠിനമായ അണുബാധയുള്ള രോഗികളിൽ ചികിത്സ നടത്താനാണ്​ പ്ലാസ്​മ ശേഖരിക്കുന്നത്​.

പ്ലാസ്മ നല്‍കാനും, സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിക്കാനും തയാറാണെന്നറിയിച്ച് തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തബ്‌ലീഗ് പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. നേരത്തെ തമിഴ്‌നാട്ടില്‍ നിന്നുള്ള 42 പേരും പ്ലാസ്മ ദാനത്തിന് തയാറായി മുന്നോട്ട് വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plasma therapytabhligi jamaatKerala News
News Summary - tablighi jamaat kerala plasma therapy malayalam news
Next Story