മുതിർന്ന മാധ്യമപ്രവർത്തകൻ ടി.വി.ആർ ഷേണായി അന്തരിച്ചു
text_fieldsമംഗലാപുരം: പ്രശസ്ത മാധ്യമപ്രവർത്തകൻ ടി.വി.ആർ. ഷേണായ് (77) അന്തരിച്ചു. വൈകീട്ട് ഏഴരയോടെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. മംബൈയിൽ ‘ഇന്ത്യൻ എക്സ്പ്രസി’ലൂടെ പത്രപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം രാജ്യത്തെ തലമുതിർന്ന മാധ്യമപ്രവർത്തകരിലൊരാളാണ്. അഞ്ചു പതിറ്റാണ്ടോളം പത്രപ്രവർത്തന രംഗത്ത് നിറഞ്ഞുനിന്ന ഷേണായ് രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകൻ എന്ന നിലയിൽ പ്രശസ്തി നേടി. ഇന്ത്യയിലെയും വിദേശത്തെയും 14 പത്രങ്ങളിൽ കോളമിസ്റ്റായിരുന്നു. അനുപമമായ എഴുത്തുശൈലിക്കും ഉടമയായിരുന്നു.
2003ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. 1965ൽ മലയാള മനോരമയുടെ ഡൽഹി ബ്യൂറോയിൽ ചേർന്ന അദ്ദേഹം 24 വർഷം അവിടെ സേവനമനുഷ്ഠിച്ചു. പിരിയുേമ്പാൾ ‘ ദി വീക്ക്’ ഇംഗ്ലീഷ് വാരികയുടെ എഡിറ്ററായിരുന്നു. 1990-92 കാലയളവിൽ ‘സൺഡേ മെയിൽ’ പത്രത്തിെൻറ എഡിറ്ററുമായി. അതിനുശേഷം സ്വതന്ത്ര പത്രപ്രവർത്തകനായി പ്രവർത്തിക്കുകയായിരുന്നു.
എറണാകുളം ചെറായിയിൽ 1941 ജൂൺ 10നാണ് ടി.വി.ആർ. ഷേണായ് എന്ന തളിയാടിപ്പറമ്പിൽ വിട്ടപ്പ ചന്ദ്രഷേണായിയുടെ ജനനം. പിതാവ് വിട്ടപ്പ ഷേണായ് മരിച്ചതിെൻറ പിേറ്റന്നായിരുന്നു ഷേണായിയുടെ ജനനം. അമ്മ സുനീത ബായിയാണ് മകനെ വളർത്തിയത്. ചെറായി ഹൈസ്കൂളിൽ പഠിച്ചശേഷം എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബി.എയും മുംബൈ വിൽസൺ കോളജിൽനിന്ന് എം.എയും േനടി. ഭാര്യ സരോജ ഷേണായ് മഹാരാജാസിൽ ഷേണായിയുടെ സഹപാഠിയായിരുന്നു. ആലുവയിലെ രത്നം ആൻഡ് കമ്പനി ഉടമ നാരായണ മല്ലയ്യയുടെ മകളാണ് സരോജ.
പ്രസാർ ഭാരതി നിർവാഹക സമിതി അംഗമായിരുന്ന ഷേണായ് ഒാക്സ്ഫഡ് സർവകലാശാലയിലും മറ്റ് നിരവധി വിദേശ വേദികളിലും രാഷ്ട്രീയം-വിദ്യാഭ്യാസം- ധനകാര്യ വിഷയങ്ങളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. മൊറോകോ രാജാവിെൻറ അലാവിറ്റെ കമാൻഡർ പുസ്കാരം അടക്കം നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. വിവിധ രാഷ്്ട്രതലവന്മാർ ഷേണായിയുടെ സൗഹൃദവലയത്തിലുണ്ടായിരുന്നു. സുജാത, അജിത് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
