ടി. സിദ്ദീഖ് എം.എൽ.എയുടെ ഗൺമാന് സസ്പെൻഷൻ
text_fieldsകല്പറ്റ: വെള്ളിയാഴ്ച കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിലുണ്ടായ എസ്.എഫ്.ഐ-യു.ഡി.എഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എയുടെ സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. സിവില്‍ പൊലീസ് ഓഫിസര്‍ കെ.വി. സ്മിബിനെയാണ് വയനാട് ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ സസ്പെന്‍ഡ് ചെയ്തത്. സംഘര്‍ഷത്തില്‍ സുരക്ഷ ചുമതലയുള്ള പൊലീസുകാരന് മറ്റൊരു പൊലീസുകാരനെ ആക്രമിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
സമരം ചെയ്ത യു.ഡി.എഫ് പ്രവർത്തകരോടൊപ്പം പൊലീസുകാരെ തള്ളിയിടാൻ ശ്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസറുടെ യൂനിഫോമിൽ കുത്തിപ്പിടിക്കുകയും പൊലീസുകാരന്റെ കൈയിൽ നിന്ന് ലാത്തി തട്ടിയെടുക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് സസ്പെന്‍ഡ് ചെയ്തത്. ഗുരുതര വീഴ്ചവരുത്തിയ സ്മിബിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കല്പറ്റ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസറെ ചുമതലപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

