ടി. പത്മനാഭന് ‘മാധ്യമ’ത്തിന്റെ ആദരം നാളെ
text_fieldsകണ്ണൂർ: അനുഭവങ്ങളുടെ ഒമ്പതര പതിറ്റാണ്ടും എഴുത്തിൽ എഴുപത്താറാണ്ടും പിന്നിട്ട മലയാള കഥയുടെ കാരണവർ ടി. പത്മനാഭനെ ‘മാധ്യമം’ ആദരിക്കുന്നു. ‘പപ്പേട്ടന് ആദരം’ എന്ന പേരിൽ മാധ്യമം ആഴ്ചപ്പതിപ്പ് ഒരുക്കുന്ന പരിപാടി ചൊവ്വാഴ്ച ഉച്ചക്കുശേഷം 3.30ന് കണ്ണൂർ താളിക്കാവ് ഹോട്ടൽ ബിനാലെ ഇന്റർനാഷനലിൽ നടക്കും. കണ്ണൂർ-കാസർകോട് ജില്ലകളിലെ പപ്പേട്ടന്റെ സുഹൃത്തുക്കളും മാധ്യമം അനുവാചകരും ചടങ്ങിൽ ഒത്തുചേരും.
കഥാകാരനുള്ള ആദരവായി മാധ്യമം ആഴ്ചപ്പതിപ്പ് ഒരുക്കിയ ‘ടി. പത്മനാഭൻ പ്രത്യേക പതിപ്പി’ന്റെ സമർപ്പണവും ഇതോടൊപ്പം നടക്കും. എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പി.കെ. പാറക്കടവ്, അംബികാസുതൻ മാങ്ങാട്, ശ്രീകല മുല്ലശ്ശേരി, നാരായണൻ കാവുമ്പായി, എം.കെ. മനോഹരൻ, വി.എച്ച്. നിഷാദ്, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീം, ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ് എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

