Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.പി വധം: ഗൂഢാലോചന...

ടി.പി വധം: ഗൂഢാലോചന സംബന്ധിച്ച്​ പുതിയ എഫ്​.​െഎ.ആർ എന്തിനെന്ന്​ ഹൈകോടതി

text_fields
bookmark_border
ടി.പി വധം: ഗൂഢാലോചന സംബന്ധിച്ച്​ പുതിയ എഫ്​.​െഎ.ആർ എന്തിനെന്ന്​ ഹൈകോടതി
cancel

കൊച്ചി: ഗൂഢാലോചന ഉൾപ്പെടെ അന്വേഷിച്ച്​ പ്രതികളെ വെറുതെവിട്ട ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ വീണ്ടും എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്തതെന്തിനെന്ന്​ ഹൈകോടതി. നേര​േത്ത ഒരുതവണ അന്വേഷിച്ച കേസിൽ ​കോടതി വിധിയുണ്ടായിരിക്കെ ഇനി സി.ബി.ഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്നും കോടതി വാക്കാൽ ആരാഞ്ഞു. അതേസമയം, തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നൽകുന്നതിൽ തടസ്സമില്ലെന്ന്​ കോടതി വ്യക്​തമാക്കി.

ടി.പി. ചന്ദ്രശേഖരൻ വധക്കേസി​​​െൻറ ഗൂഢാലോചന അന്വേഷിക്കാൻ എടച്ചേരി പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.കെ. രമ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് സംശയമുന്നയിച്ചത്​. ടി.പിയെ കൊലപ്പെടുത്തിയ സംഭവത്തി​​​െൻറ ഗൂഢാലോചന അന്വേഷിക്കാൻ രജിസ്​റ്റർ ചെയ്ത മൂന്നാമത്തെ കേസാണിതെന്നും തുടർനടപടികൾ ഹൈകോടതി സ്​റ്റേ ചെയ്​തിട്ടുള്ളതാണെന്നും വ്യാഴാഴ്​ച കേസ്​ പരിഗണിക്ക​െവ സർക്കാർ കോടതിയെ ബോധിപ്പിച്ചു. ആദ്യ കേസിലും ചോമ്പാല പൊലീസ് രജിസ്​റ്റർ ചെയ്ത കേസിലും  പ്രതികളെ കോടതി വെറു​െത വിട്ടതാണ്​. അതിനാൽ, ഇനിയൊരു എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തുള്ള അന്വേഷണം സാധ്യമല്ലെന്ന്​ സർക്കാർ ചൂണ്ടിക്കാട്ടി. അന്തിമ റിപ്പോർട്ട് നൽകിയ കേസിൽ വീണ്ടും എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്‌തത് സംശയാസ്പദമാണ്. ആവശ്യമെങ്കിൽ ഗൂഢാലോചനയെക്കുറിച്ച് തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നൽകുകയാണ്​ വേണ്ടതെന്നും കോടതി വ്യക്​തമാക്കി.

ഒരേ വിഷയത്തിൽ രണ്ട് എഫ്.ഐ.ആർ പാടില്ലെന്ന് കൂത്തുപറമ്പിലെ ടി.ടി. ആൻറണി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകനും ചൂണ്ടിക്കാട്ടി. ഗൂഢാലോചനക്കേസിൽ പ്രതികളെ കോടതി വെറു​െത വിട്ടശേഷം അതേമാസം തന്നെ ഗൂഢാലോചന സംബന്ധിച്ച പുതിയ പരാതി കേസ്​ രജിസ്​റ്റർ ചെയ്യാനായി പൊലീസിന്​ കൈമാറി. സമാന ആരോപണങ്ങളിന്മേൽ തന്നെയാണ്​ വീണ്ടും കേസ് രജിസ്​റ്റർ ചെയ്​തത്​. തുടർന്ന്​ കേസ്​ അന്വേഷണം സി.ബി.​െഎക്ക്​ വിട്ട്​ അന്നത്തെ യു.ഡി.എഫ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് ഹരജി ഹൈ​േകാടതി ജനുവരി 16ന് പരിഗണിക്കാനായി മാറ്റി. പ്രതികളെ വെറു​െത വിട്ടതിന് പിന്നാലെ എടച്ചേരി പൊലീസ്​ ഗൂഢാലോചന ആരോപിച്ച്​ കേസ്​ ​രജിസ്​റ്റർ ചെയ്​തതിനെതിരെ കെ.കെ. കൃഷ്​ണൻ ഉൾപ്പെടെ പ്രതികൾ നൽകിയ ഹരജിയിലാണ്​ തുടർ നടപടികൾ സ്​റ്റേ ചെയ്​തിരിക്കുന്നത്​. ഇൗ കേസും 16ന്​ രമയുടെ കേസിനൊപ്പം പരിഗണിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstp casecpm keralak k remaMALAYALM NEWSTP Chandrasekharan Murder Case
News Summary - T P Chandra Sekharan Case- Kerala news
Next Story