നൗഷാദ് ശാസ്ത്രോത്സവത്തിന്റെ വെളിച്ചം
text_fieldsതൃശൂര്‍: കാല്‍നൂറ്റാണ്ടോളമായി നൗഷാദ് സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിെൻറ വെളിച്ച മാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം റഹ്മാനിയ സ്കൂള്‍ ഫോര്‍ ഹാൻറിക്യാപ്ഡ് സ ്കൂളിലെ ക്രാഫ്റ്റ് അധ്യാപകനാണിപ്പോള്‍ അങ്ങാടിപ്പുറത്തുകാരനായ ടി. നൗഷാദ്. അകക്കണ ്ണിെൻറ വെളിച്ചത്തില്‍ ഒമ്പത് കാഴ്ചയില്ലാത്ത കുട്ടികളുമായാണ് ഇക്കുറി കുന്നംകുളത്ത് എത്തിയിരിക്കുന്നത്.
1996ല്‍ 11ാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേരാനാണ് റഹ്മാനിയയില്‍ എത്തുന്നത്. അന്നത്തെ ക്രാഫ്റ്റ് അധ്യാപകന് അലി ബാപ്പുട്ടി ആദ്യ വര്‍ഷം തന്നെ കുട നിര്‍മാണം അടക്കം എല്ലാ ക്രാഫ്റ്റുകളും തെൻറ പ്രിയ ശിഷ്യനെ പഠിപ്പിച്ചു. തുടര്‍ന്ന് വിരമിച്ചപ്പോൾ ക്രാഫ്റ്റ് അധ്യാപകെൻറ ചുമതല കൂടി നൗഷാദിന് നല്‍കിയാണ് അലി ബാപ്പുട്ടി സ്കൂള്‍ വിട്ടത്.
ആറ് വര്‍ഷമായി അധ്യാപകനായും മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥിയായും സ്പെഷല്‍ സ്കൂള്‍ വിഭാഗത്തില്‍ ശാസ്ത്രമേളയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ് നൗഷാദ്. ആദിവാസി കുടുംബത്തില്‍ നിന്നുള്ള അഖില്‍ അടക്കം ഒമ്പതുപേരും കാഴ്ചയില്ലാത്തവരാണ്. ഷിബു വര്‍ഗീസും ഷിജില്‍ വര്‍ഗീസും സഹോദരന്മാരാണ്. ഇവരുടെ സഹോദരി കഴിഞ്ഞ വര്‍ഷം ഏഴാം ക്ലാസ് പൂര്‍ത്തിയാക്കി ഇവിടം വിട്ടു.
മത്സരം കഴിയുമ്പോള്‍ കഴിഞ്ഞ വര്ഷേത്തതിന് സമാനം കൂടുതല്‍ വിജയങ്ങള്‍ പ്രതീക്ഷിക്കുകയാണ് റഹ്മാനിയ സ്കൂള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
