ടി. മാധവമേനോന് അന്തരിച്ചു
text_fieldsമാധവമേനോന്
തിരുവനന്തപുരം: കേരള കേഡറിലെ മുതിര്‍ന്ന മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി. മാധവമേനോന് (96) നിര്യാതനായി. ഉള്ളൂർ പോങ്ങുംമൂട് ബാബുജി നഗര്‍ രാമവര്‍മ ലെയിന്‍ സായികൃപയില്‍ (ബി.എന്‍-333) വ്യാഴാഴ്ച ഉച്ചക്ക് മൂന്നിനായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
1954 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. പാലക്കാട് കലക്ടര്‍, സെന്‍ട്രല്‍ പി.ഡബ്ല്യു.ഡി അഡ്മിനിസ്ട്രേഷന് ഡയറക്ടര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ തുടങ്ങിയ പ്രധാന തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം നരവംശശാസ്ത്ര പഠനങ്ങളിലും ‘ഗോത്ര’ പ്രോജക്ടിന്റെ ഭാഗമായും ഇന്റര്‍നാഷനല്‍ സ്കൂള്‍ ഓഫ് ദ്രവിഡീയന്‍ ലിംഗ്വിസ്റ്റിക്സില്‍ സീനിയര്‍ ഫെലോ ആയും പ്രവര്‍ത്തിച്ചു. പാലക്കാട് തിരുവില്വാമല തേലക്കാട്ട് കുടുംബാംഗമാണ്. 2022-ല്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് ആദ്യത്തെ ‘കേരള പ്രഭ’ പുരസ്കാരം നല്കി ആദരിച്ചു. സംഘകാല കൃതിയായ പുറനാനൂറ്, പ്രാചീനഗ്രന്ഥമായ കേരളോൽപത്തി, ഹെര്‍മന്‍ ഡുണ്ടര്ട്ടിന്റെ കേരളപ്പഴമ, കേരളത്തിന്റെ പുരാവസ്തു എന്നീ കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
മക്കള്‍: മായ (പത്രപ്രവര്‍ത്തക), മഹേഷ് (ബെംഗളൂരു). മരുമക്കള്‍: ശ്രീജിത്ത് ശ്രീധരന്, പരേതയായ ദീപ്തി. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12-ന് കഴക്കൂട്ടം ശാന്തിതീരത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

