എസ്.വൈ.എസ് സംസ്ഥാന പ്രതിനിധി സമ്മേളനം പ്രൗഢം
text_fieldsസുന്നി യുവജന സംഘം 70ാം വാര്‍ഷികത്തോടനുബന്ധിച്ച് തിരൂരില്‍ നടത്തിയ സംസ്ഥാന പ്രതിനിധി സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യുന്നു
തിരൂർ: പ്രവര്‍ത്തനരംഗത്ത് 70 വര്‍ഷത്തിന്റെ കര്മനൈരന്തര്യത്തിലേക്ക് പ്രവേശിച്ച സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം പ്രൗഢമായി. തിരൂര്‍ ബിയാന്‍കോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നായി ആയിരം പ്രതിനിധികള്‍ പങ്കെടുത്തു. രാവിലെ, സമസ്ത പ്രസിഡന്റായിരുന്ന കെ.കെ. അബൂബക്കര്‍ ഹസ്രത്തിന്റെ മഖാം സിയാറത്ത് നടന്നു. ശേഷം സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ അംഗം പി.കെ. ഹംസക്കുട്ടി മുസ്ലിയാര് ആദൃശ്ശേരി സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. സ്വാഗതസംഘം കണ്‍വീനര്‍ കെ.കെ.എസ്. തങ്ങള്‍ ആമുഖഭാഷണം നിര്‍വഹിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം എം.പി. മുസ്തഫല്‍ ഫൈസി ഉദ്ബോധനം നടത്തി.
എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറിമാരായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ടീംനെറ്റ് കണ്‍വീനര്‍ അബ്ദുറഹീം ചുഴലി എന്നിവര്‍ വിഷയാവതരണം നടത്തി. എസ്.വൈ.എസ് ട്രഷറര്‍ എ.എം. പരീത് പരിപാടി നിയന്ത്രിച്ചു. സംസ്ഥാന സെക്രട്ടറി സലീം എടക്കര നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.