Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജവിലാസം ചമച്ച്...

വ്യാജവിലാസം ചമച്ച് രാഷ്ട്രീയ നീക്കം; കർണാടകയിൽ നിന്നെത്തിയ വ്യക്തിക്കെതിരെ എസ്.വൈ.എസ്

text_fields
bookmark_border
വ്യാജവിലാസം ചമച്ച് രാഷ്ട്രീയ നീക്കം; കർണാടകയിൽ നിന്നെത്തിയ വ്യക്തിക്കെതിരെ എസ്.വൈ.എസ്
cancel

കോഴിക്കോട് : കർണാടകയിൽ നിന്നെത്തിയ ഒരു വ്യക്തി സംഘടനയുടെ പേര് ദുരുപയോഗം ചെയ്ത് രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി എസ്.വൈ.എസ്. സംഘടനയുടെ ഔദ്യോഗിക വിലാസം വ്യാജമായി ഉപയോഗിച്ച് വ്യക്തിപരമായ ലാഭങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കെതിരെ രാഷ്ട്രീയ നേതൃത്വം ജാഗ്രത പാലിക്കണമെന്ന് എസ്.വൈ.എസ് വാർത്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു. അധികാരത്തിന് വേണ്ടി രാഷ്ട്രീയ വിധേയത്വം മാറി മാറി സ്വീകരിക്കുന്ന ഇത്തരം വ്യക്തികളുടെ വിശ്വാസ്യതയില്ലാത്ത പ്രവർത്തനങ്ങളെ സമൂഹം തള്ളിക്കളയുമെന്നും സംഘടന വ്യക്തമാക്കി.

പ്രസ്ഥാനത്തിന്റെ പേരും വിലാസവും വ്യാജമായി ചമച്ചാണ് വ്യക്തിപരമായ നേട്ടങ്ങൾക്കായി നീക്കങ്ങൾ നടത്തുന്നതെന്നും രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് നിലപാടുകൾ മാറ്റുന്ന ഇത്തരം ആളുകളുടെ വാക്കുകൾക്ക് വിലയുണ്ടാവില്ലെന്നും സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. പ്രബുദ്ധമായ പ്രസ്ഥാനത്തിനകത്ത് ഇത്തരം വ്യാജ പ്രചാരണങ്ങൾ വിലപ്പോവില്ല. സ്വയം അപഹാസ്യരാകാതെ ഇത്തരം ഹീനമായ ശ്രമങ്ങളിൽ നിന്ന് പിന്മാറുന്നതാണ് ഇത്തരക്കാർക്ക് നല്ലതെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്.

എസ്.വൈ.എസ് വാർത്തകുറിപ്പ്

കർണാടകയിൽ നിന്നും കേരളത്തിലെത്തിയ ഒരു വ്യക്തി സ്വാർത്ഥ താൽപര്യത്തിന് വേണ്ടി പ്രസ്ഥാനത്തിൻറെ പേരിൽ ചില രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതായി അറിയുന്നു. പ്രസ്ഥാനത്തിൻ്റെ വിലാസം വ്യാജമായി സ്വീകരിച്ച് വ്യക്തിപരമായ ലാഭങ്ങൾക്ക് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ രാഷ്‌ട്രീയ നേതൃത്വം തിരിച്ചറിയണം. അധികാരത്തിന് വേണ്ടി രാഷ്ട്രീയ പാർട്ടി വിധേയത്തം സന്ദർഭാനുസരണം മാറി മാറി സ്വീകരിക്കുന്ന വ്യക്തികളുടെ വിശ്വാസ്യതയില്ലാത്ത പ്രവർത്തനങ്ങൾ സമൂഹം തള്ളിക്കളയും. അത്തരക്കാരുടെ വ്യാജ പ്രചാരണങ്ങൾ പ്രബുദ്ധമായ പ്രസ്ഥാനത്തിനകത്ത് വിലപ്പോവില്ലെന്ന് തിരിച്ചറിഞ്ഞ് സ്വയം അപഹാസ്യരാകാതെ ഇത്തരം ഹീനമായ ശ്രമങ്ങളിൽ പിൻവാങ്ങുന്നതാവും നല്ലത്.

- SYS KERALA

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaFacebook postsSYS.Kerala
News Summary - SYS Kerala Warns Against Individual Using Organization's Identity for Political Gain; "Don't Misuse Our Name," Says Facebook Post
Next Story