Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളം-അങ്കമാലി...

എറണാകുളം-അങ്കമാലി അതിരൂപത: മാർ ജോർജ്​ ആലഞ്ചേരിക്ക്​ വീണ്ടും ഭരണച്ചുമതല

text_fields
bookmark_border

കൊച്ചി: സീറോ മലബാർസഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല പൂർണമായും മേജർ ആർച്​ ബിഷപ്​ കർദിനാൾ മാർ ജോർ ജ്​ ആലഞ്ചേരിക്ക്​ തിരികെ നൽകി ഫ്രാൻസിസ്​ മാർപാപ്പ ഉത്തരവ്​ പുറപ്പെടുവിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാ ദങ്ങളെത്തുടർന്ന്​ ഒരു വർഷം മുമ്പ്​ മാർ ആലഞ്ചേരിയെ ഭരണച്ചുമതലയിൽനിന്ന്​ ഒഴിവാക്കി മാർ ജേക്കബ്​ മനത്തോടത്തി നെ അപ്പോസ്​തലിക്​ അഡ്​മിനിസ്​ട്രേറ്ററായി നിയമിച്ചിരുന്നു. ഇദ്ദേഹത്തി​​െൻറ കാലാവധി ബുധനാഴ്​ച അവസാനിച്ചതിന െത്തുടർന്നാണ്​ മാർ ആലഞ്ചേരിക്ക്​ ഭരണച്ചുമതല തിരിച്ചുനൽകിയത്​. ജേക്കബ്​ മനത്തോടത്ത്​ പാലക്കാട്​ രൂപതാധ്യക് ഷനായി തുടരും. ഇദ്ദേഹത്തെ വത്തിക്കാനിലേക്ക്​ വിളിപ്പിച്ചിട്ടുണ്ട്​.

മാർ ജോർജ്​ ആലഞ്ചേരി വ്യാഴാഴ്​ച രാ വിലെ അതിരൂപത ആസ്​ഥാനത്തെത്തി ചുമതല ഏറ്റെടുത്തു. മാർ സെബാസ്​റ്റ്യൻ എടയന്ത്രത്ത്​, മാർ ജോസ്​ പുത്തൻവീട്ടിൽ എന ്നിവരെ സഹായമെത്രാൻ സ്​ഥാനത്തുനിന്ന്​ നീക്കിയിട്ടുമുണ്ട്​. ഇവരുടെ പുതിയ ചുമതല സഭ സിനഡ്​ തീരുമാനിക്കും. അതിരൂപതയിലെ സാമ്പത്തിക കര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്​ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ്​ സംബന്ധിച്ച രേഖകളും സിനഡിന്​ നൽകണമെന്ന്​ കർദിനാളിനോട്​ നിർദേശിച്ചിട്ടുണ്ട്​.

മാർ ജേക്കബ്​ മനത്തോടത്ത്​ സമർപ്പിച്ച റിപ്പോർട്ടും നിർദേശങ്ങളും പഠിച്ച ശേഷമാണ്​ വത്തിക്കാൻ പുതിയ തീരുമാനങ്ങളെടുത്തത്​. ആഗസ്​റ്റിലാണ്​ അടുത്ത സിനഡ്​ യോഗം. അതുവരെ അതിരൂപത ഭരണനിർവഹണത്തിൽ മാർ ജോർജ്​ ആലഞ്ചേരി സ്​ഥിരം സിനഡിനോടാണ്​ ആലോചന നടത്തേണ്ടത്​. ഇക്കാലയളവിൽ രാജ്യത്തെ സിവിൽനിയമങ്ങ​ൾ പാലിച്ച്​​ അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണം. സഭയിൽ കൂട്ടായ്​മയും പരസ്​പര സഹകരണവും വളർത്താനുള്ള നടപടികൾക്ക്​​ പ്രഥമ പരിഗണന നൽകണമെന്നും ഉത്തരവിൽ പറയുന്നു. അതിരൂപതയിൽ ഏറെനാളായി നിലനിന്ന പ്രതിസന്ധികൾ സംബന്ധിച്ച്​ മാർപാപ്പയുടെ അന്തിമവിധി തീർപ്പ്​ സഭാംഗങ്ങൾ ഒരു മനസ്സോടെ സ്വീകരിക്കണമെന്ന്​ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരി അഭ്യർഥിച്ചു.

പ്രതിഷേധവുമായി സഭ സുതാര്യസമിതി
കൊച്ചി: സീറോ മലബാർ സഭ മീഡിയ കമീഷൻ ഇറക്കിയ പത്രക്കുറിപ്പ് തെറ്റിദ്ധാരണജനകമാണെന്നും അതിരൂപതക്ക്​ ഭീമമായ നഷ്​ടമുണ്ടാക്കിയ കർദിനാളിനെ തുടരാൻ അനുവദിക്കുകയും സഹായമെത്രാന്മാരെ താൽക്കാലികമായി നീക്കുകയും ചെയ്തുവെന്നത് ആശങ്കജനകമാണെന്നും സഭ സുതാര്യ സമിതി. ഈ നടപടി മാർപാപ്പയുടേതാണെന്ന് കരുതുന്നില്ല. ഓറിയൻറൽ കോൺഗ്രിഗേഷ​ൻ തീരുമാനത്തെ മാർപാപ്പയുടെ നടപടിയായി മീഡിയ കമീഷൻ അവതരിപ്പിക്കുകയായിരുന്നുവെന്നും സമിതി പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി.

മാർ ആലഞ്ചേരിയുടെ താൽക്കാലിക തിരിച്ചുവരവുമായി ബന്ധപ്പെട്ട് കൂടുതൽ നിർദേശങ്ങൾ നൽകിയിരിക്കുന്നത് പൗരസ്ത്യ തിരുസംഘമാണ്. പ്രധാന തീരുമാനങ്ങൾക്കുമുമ്പ് സ്ഥിരം സിനഡി​​െൻറ അഭിപ്രായം തേടണമെന്നും സാമ്പത്തിക കാര്യങ്ങൾ പൂർണമായും അവരെ അറിയിക്കണമെന്നുമാണ് പ്രധാന നിർദേശങ്ങൾ. ആഗസ്​റ്റിലെ സിനഡിന് മുമ്പ്​ അതിരൂപതയുമായി ബന്ധപ്പെട്ട അന്തിമതീരുമാനങ്ങൾ റോം സ്വീകരിക്കുമെന്നാണ്​ സൂചന.

ഭൂമി കുംഭകോണ വിഷയത്തിൽ ഇതുവരെ ഒരു റിപ്പോർട്ടും അംഗീകരിക്കാൻ കർദിനാൾ തയാറായിട്ടില്ലെന്നതുതന്നെ സത്യം വിളിച്ചുപറയുന്നു. ഈ റിപ്പോർട്ടിനും മറ്റ്​ റിപ്പോർട്ടുകളുടെ ഗതിയുണ്ടാകാൻ വിശ്വാസികൾ സമ്മതിക്കില്ല. ഇപ്പോഴത്തെ നടപടികൾക്കെതിരെ സമിതി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന്​ പ്രസിഡൻറ്​ മാത്യു ജോസഫ്​, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ, വക്താവ്​ ഷൈജു ആൻറണി എന്നിവർ അറിയിച്ചു.Show Full Article
TAGS:Syro-Malabar Sabha mar alencherry Mar Jacob manathodath kerala news malayalam news 
News Summary - syro malabar sabha Mar Alencherry Mar Jacob manathodath - kerala news
Next Story