വിവാദ ഭൂമിയിടപാട്: കർദിനാൾ ആലഞ്ചേരിക്ക് ഹൈകോടതി നോട്ടീസ്
text_fieldsകൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടിൽ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഹൈകോടതി നോട്ടീസ്. വിവാദ ഭൂമിയിടപാടിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചാണ് നോട്ടീസ്. കർദിനാളിനു പുറമെ ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റിയൻ വടക്കുമ്പാടൻ, സാജു വർഗീസ് എന്നിവർക്കും നോട്ടീസ് അയച്ചു.
വിഷയത്തിൽ ഹരജിയില്‍ സര്‍ക്കാരും നിലപാട് അറിയിക്കണം. ഇൗ മാസം 28 നകം ആലഞ്ചേരി വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.
സഭക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഭൂമി ഇടപാടില്‍ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസാണ് ഹൈകോടതിയെ സമീപിച്ചത്. ഭൂമിയിടപാടിൽ സഭാ വിശ്വാസികളുടെ പണമാണ് നഷ്ടമായതെന്നും ഹരജിയിൽ വ്യക്തമാക്കുന്നു. ഹരജി ഹൈകോടതി ഈ മാസം 28ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.