ഭൂമി ഇടപാട്: മാർ ആലഞ്ചേരി അടക്കം 24 പേർക്കെതിരെ അന്വേഷണത്തിന് നിർദേശം
text_fieldsകൊച്ചി: സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപത ജില്ലയിൽ നടത്തിയ ഭൂമി ഇട പാടുകളെപ്പറ്റി അന്വേഷിക്കാൻ പൊലീസിന് കോടതി നിർദേശം. സഭക്ക് കീഴിലെ കാഞ്ഞൂർ ഹോ ളി ഫാമിലി ഇടവകാംഗം ചൊവ്വര സ്വദേശി പാപ്പച്ചൻ നൽകിയ സ്വകാര്യ അന്യായത്തിലാണ് കർദി നാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേർക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ എറണാകുളം ചീ ഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.
ആലഞ്ചേരിക്ക് പുറമെ സഭയുടെ ഫ ിനാൻസ് ഓഫിസർ ഫാ. ജോഷി പുതുവ, ഇവരെ സഹായിച്ച മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ, സഭയു ടെ വസ്തുവകകൾ വാങ്ങുകയും ഇടനിലക്കാരനായി പ്രവർത്തിക്കുകയും ചെയ്ത പടമുഗൾ സ്വദേശി സാജു വർഗീസ്, വസ്തുവകകൾ മുറിച്ചുവാങ്ങിയ വാഴക്കാല സ്വദേശികളായ അജാസ്, കബീർ, കളമശ്ശേരി സ്വദേശികളായ ഷെഫീഖ് മുഹമ്മദ്, സൽമത്ത്, ഫൈസൽ, ബിന്ദു, റൂഫസ് ,സുദർശന ഭായി , മുഹമ്മദ്, സിയാദ്, നൗഷാദ്, ബഷീർ, സൗദ, ഷെമീർ, ജോൺ മാത്യു, സാജൻ എന്നിവരും മലപ്പുറം സ്വദേശി ഗിരീഷ്, തിരുവനന്തപുരം സ്വദേശി ദമാൻ, കൊല്ലം സ്വദേശികളായ ഹരികൃഷ്ണൻ, ആശ തോമസ് എന്നിവർക്കെതിരെയാണ് അന്വേഷണത്തിനാണ് കോടതിയുടെ നിർദേശം.
നേരത്തേ സെൻട്രൽ പൊലീസിലും സിറ്റി പൊലീസ് കമീഷണർ മുമ്പാകെയും നൽകിയ പരാതികളിൽ അന്വേഷണം നടത്താത്തതിനെത്തുടർന്നാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. മെഡിക്കൽ കോളജ് തുടങ്ങാനെന്ന പേരിൽ 58 കോടിയിലേറെ രൂപക്ക് സ്ഥലം വാങ്ങിയെന്നും ഇതിൽ ആദ്യം നാല് കോടി ഉടമക്ക് കൊടുത്തശേഷം ബാക്കി കൊടുക്കാൻ 54 കോടി മതിയെന്നിരിക്കെ 58 കോടിയിലേറെ ബാങ്ക് വായ്പ എടുത്തെന്നും ഇതിൽ നാല് കോടിക്ക് കണക്കില്ലെന്നുമാണ് പ്രധാന ആരോപണം.
കൂടാതെ, പ്രതിവർഷം ആറ് കോടിയിലേറെ രൂപ ബാങ്കിലേക്ക് പലിശ ഇനത്തിൽ അടക്കാനുണ്ടായിരിക്കെ ബാധ്യത തീർക്കാൻ സഭയുടെ കീഴിലുള്ള സ്ഥലങ്ങൾ വിൽക്കാൻ ഒന്ന് മുതൽ മൂന്ന് വരെ എതിർകക്ഷികൾ സമ്മർദം ചെലുത്തി സഭയിൽ സമ്മതിപ്പിച്ചതായും ഹരജിക്കാരൻ ആരോപിക്കുന്നു. മരട്, ഭാരത മാത കോളജിന് എതിർവശം, കാക്കനാട് നൈപുണ്യക്ക് സമീപമുള്ള സ്ഥലങ്ങൾ എന്നിവ വിറ്റതിൽ തിരിമറി നടന്നതായാണ് ആരോപണം. കുറഞ്ഞ വിലയ്ക്ക് വസ്തു ആധാരം ചെയ്യാതെ വിറ്റശേഷം ഇത് ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കാൻ ഇടനിലക്കാരനുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായും ആരോപണമുണ്ട്.
കരുണാലയത്തിന് സമീപം ദാനമായി ലഭിച്ച 99.500 സെൻറ് സ്ഥലം ഒരുമിച്ച് വിൽക്കാൻ തീരുമാനിച്ചെങ്കിലും ഇത് കഷണങ്ങളാക്കി 78.500 സെൻറ് മാത്രം അജാസ് അടക്കമുള്ളവർക്ക് 16 ആധാരങ്ങളായി വിൽക്കുകയും ബാക്കി 20 സെൻറ് വഴിക്ക് വിട്ടതായി വരുത്തി തീർക്കുകയും ചെയ്തെന്നും ആരോപണമുണ്ട്.
ബാങ്ക് വായ്പ തിരിച്ചടക്കാനാണ് വിറ്റതെങ്കിലും പണം ഇതിനുപയോഗിച്ചില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എതിർകക്ഷികൾക്കെതിരെ വിശ്വാസവഞ്ചന, ചതി, മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് അന്യായം സമർപ്പിച്ചിരുന്നത്. സമാനമായ മറ്റൊരു ഹരജിയിൽ കഴിഞ്ഞ ദിവസം തൃക്കാക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
