Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഭയുടേത്​ സ്വകാര്യ...

സഭയുടേത്​ സ്വകാര്യ ഭൂമിയെന്നും പരാതി നിലനിൽക്കില്ലെന്നും​ കർദിനാളി​െൻറ അഭിഭാഷകൻ ഹൈകോടതിയിൽ

text_fields
bookmark_border
highcourt
cancel

കൊച്ചി: സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട്​ വിവാദത്തിലായ ഭൂമി പൊതുസ്വത്തല്ലെന്നും വിൽപനയുടെ പേരിൽ വിശ്വാസ വഞ്ചന ആരോപണം നിലനിൽക്കില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകൻ ഹൈകോടതിയിൽ. കർദിനാൾ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസി​ൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന്​ ചൂണ്ടിക്കാട്ടി ചേർത്തല സ്വദേശി ഷൈൻ വർഗീസ്​ ​ നൽകിയ ഹരജിയിലാണ്​ ഇൗ വിശദീകരണം.

അതിരൂപത കൈകാര്യം ചെയ്യുന്ന സ്വകാര്യ ഭൂമിയാണിത്​. പൊതു താൽപര്യമില്ലാത്ത സാഹചര്യത്തിൽ ഭൂമി ഇടപാടിൽ നഷ്​ടമുണ്ടായിട്ടുണ്ടെങ്കിൽതന്നെ മൂന്നാം കക്ഷിക്ക്​ ഹരജി നൽകാനോ ഇടപെടാനോ കഴിയില്ല. ഇൗ സാഹചര്യത്തിൽ വിശ്വാസ വഞ്ചന കുറ്റം നിലനിൽക്കില്ലെന്നും കേസെടുക്കാനാവില്ലെന്നും അഭിഭാഷകൻ വാദിച്ചു. പള്ളിവക സ്വത്ത്​ കർദിനാളിന്​ ഇപ്രകാരം വിൽക്കാനാവുമോയെന്ന്​ കോടതി വാക്കാൽ ആരാഞ്ഞു. സ്വകാര്യ അന്യായത്തിൻമേൽ മജിസ്​​േട്രറ്റ്​ അന്വേഷണത്തിന്​ ഉത്തരവിട്ട സാഹചര്യത്തിൽ അതിൽനിന്ന്​ പിന്നാക്കം പോകാനാവില്ലെന്ന സംശയവും ഉന്നയിച്ചു. എന്നാൽ, ഇത്​ സാധ്യമാണെന്ന്​ ഹരജിക്കാര​​െൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന്​ ഇത്​ സംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിക്കാൻ ഹരജി വ്യാഴാഴ്​ചത്തേക്ക്​ മാറ്റി. 

ഗൂഢാലോചനയും വിശ്വാസവഞ്ചനയുമുൾപ്പെടെ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും എറണാകുളം സെൻട്രൽ പൊലീസ്​ രസീത്​ പോലും നൽകിയില്ലെന്നാണ്​ ഹരജിയിൽ പറയുന്നത്​. ത​​െൻറ പരാതിയിലെ ആരോപണവിധേയരായവർക്കെതിരെ പരാതി ലഭിച്ചാൽ രസീതി നൽകേണ്ടതില്ലെന്ന്​ ഉന്നത ഉദ്യോഗസ്​ഥർ നിർദേശിച്ചിട്ടുണ്ടെന്നാണ്​​ സ്​റ്റേഷൻ ഹൗസ്​ ഒാഫിസർ പറഞ്ഞത്​. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട്​ കേസെടുക്കില്ലെന്ന്​ സിറ്റി പൊലീസ്​ കമീഷണറും പറഞ്ഞു.

ജോർജ്​ ആലഞ്ചേരി, കുസാറ്റ്​ സ​െൻറ്​ ജോൺസ്​ പള്ളി വികാരി ഫാ. ജോഷി പാതുവ, ആർച്​ ബിഷപ്സ്​ ഹൗസ്​ വികാരി ഫാ. സെബാസ്​റ്റ്യൻ വടക്കുംപാടൻ, റിയൽ എസ്​റ്റേറ്റ്​ ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരെ പ്രതിയാക്കിയാണ്​ പരാതി നൽകിയത്​. അഞ്ചിടത്തായി മൊത്തം 301.76 സ​െൻറ്​ വിൽക്കാൻ അതിരൂപതയുടെ കൺസൾ​േട്ടഴ്​സ്​ ഫോറം തുടർച്ചയായ ചർച്ചകൾക്ക്​ ശേഷം തീരുമാനിക്കുകയും കർദിനാൾ ആലഞ്ചേരിയെയും മറ്റ്​ രണ്ട്​ പു​േരാഹിതരെയും ചുമതലപ്പെടുത്തുകയും​ െചയ്​തു​. 27.16 കോടി രൂപയാണ്​ ഇതിൽനിന്ന്​ വരുമാനം പ്രതീക്ഷിച്ചത്​.

എന്നാൽ,  ഗൂഢാലോചനയിലൂടെ നടത്തിയ വിൽപനയെ തുടർന്ന്​ 9.14 കോടി മാത്രമാണ്​ അതിരൂപതക്ക്​​ ലഭിച്ചത്​. 36 ​പ്ലോട്ടുകളാക്കി തിരിച്ചായിരുന്നു വിൽപന. കുറ്റാരോപിതർ കുറ്റകൃത്യം നടത്തിയതായി സഭ നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയതിനെ തുടർന്നാണ്​ തെളിവുകൾ സഹിതം താൻ പൊലീസിൽ പരാതി നൽകിയതെന്ന്​ ഹരജിക്കാരൻ അവകാശപ്പെടുന്നു. ഭൂമി ഇടപാട്​ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ജോഷി വർഗീസ് നൽകിയ ഹരജിയും വ്യാഴാഴ്​ച പരിഗണനക്കെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land caseSyro-Malabar Sabha
News Summary - syro malabar sabha, land case -Kerala News
Next Story