Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീറോ മലബാർ സഭ...

സീറോ മലബാർ സഭ ഭൂമിയിടപാട്​​: സർക്കാറി​ന്​  കോടതിയുടെ വിമർശനം

text_fields
bookmark_border
സീറോ മലബാർ സഭ ഭൂമിയിടപാട്​​: സർക്കാറി​ന്​  കോടതിയുടെ വിമർശനം
cancel

കൊച്ചി: സീറോ മലബാർ സഭയു​െട ഭൂമിയിടപാടുമായി ബന്ധപ്പെട്ട്​ സർക്കാറിന്​ ഹൈകോടതിയുടെ വിമർശനം. പരാതി നൽകിയിട്ടും കേസെടുക്കാത്ത പൊലീസ്​ നടപടി ചൂണ്ടിക്കാട്ടിയാണ്​ സിംഗിൾ ബെഞ്ചി​​​​െൻറ വാക്കാൽ വിമർശനമുണ്ടായത്​. ഭൂമി തട്ടിപ്പിനെക്കുറിച്ച്​ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന്​ ചൂണ്ടിക്കാട്ടി ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

സിവില്‍ കേസ്​ മാത്രമാണിതെന്നും പൊലീസ്​ അ​േന്വഷണത്തി​​​​െൻറ ആവശ്യമില്ലെന്നുമുള്ള നിലപാടാണ്​ സർക്കാർ കോടതിയെ അറിയിച്ചത്​. ഹരജി നിലനിൽക്കുന്നതല്ലെന്നും വ്യക്തമാക്കി. എന്നാൽ, ഇത്​ സിവില്‍ കേസാകുന്നതെങ്ങനെയെന്ന്​ കോടതി ​ആരാഞ്ഞു. സിവിൽ കേസെന്നുപറഞ്ഞ്​ തള്ളിക്കളയാനാകില്ല. കുറ്റകൃത്യത്തെക്കുറിച്ച്​ വിവരം ലഭിച്ചാൽ ഉടൻ കേസെടുക്കണമെന്നാണ്​ ലളിതകുമാരി കേസിൽ സുപ്രീംകോടതിയുടെ വിധി​. പരാതിയുടെമേല്‍ അടയിരുന്ന അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയാണ്​ വേണ്ടത്​. ഇക്കാര്യത്തിൽ സര്‍ക്കാർ നിലപാട് ശരിയല്ലെന്നും കോടതി കുറ്റപ്പെടുത്തി.

പരാതിക്കാരിലൊരാളായ ബൈജുവി​​​​െൻറ മൊഴി രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചതിനെ തുടർന്ന്​ കോടതി ഇത്​ പരിശോധിച്ചു. എന്നാൽ, ഇങ്ങനെയല്ല മൊഴി രേഖപ്പെടുത്തേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യക്തമായ കരാറുണ്ടെന്ന്​ ഇടനിലക്കാരനായ സാജു വര്‍ഗീസ് കുന്നേലി​​​​െൻറ അഭിഭാഷകന്‍ അറിയിച്ചു.

കേസ്  മധ്യസ്ഥതയിലൂടെ തീര്‍ക്കണം. 3.90 കോടി വരുന്ന മൊത്തം തുകയും താൻ സഭക്ക് നൽകിയിട്ടുണ്ട്​. എന്നാൽ, മുഴുവൻ തുകയും കിട്ടിയില്ലെന്ന്​ ഹരജിക്കാര​​​​െൻറ അഭിഭാഷകന്‍ വാദിച്ചു. ഇക്കാര്യം അന്വേഷിക്കണമെന്നും 20 ലക്ഷം വിശ്വാസികളെയാണ് സഭയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ചോദ്യംചെയ്യുന്നതെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. ഹരജി ചൊവ്വാഴ്​ച വീണ്ടും പരിഗണിക്കാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsland issuesmalayalam newsSyro-Malabar Sabha
News Summary - Syro Malabar Sabha -Kerala News
Next Story