വഖഫ് ബിൽ സ്വാഗതം ചെയ്ത് സിറോ മലബാർ സഭ
text_fieldsകൊച്ചി: വഖഫ് ഭേദഗതി ബിൽ പാസാക്കിയ കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിറോ മലബാർ സഭ. എന്നാലിത് ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിക്കോ മുന്നണിക്കോ ഉള്ള പിന്തുണയായി കാണേണ്ടതില്ലെന്നും മുനമ്പം ജനതക്ക് ആശ്വാസം നൽകുന്ന കാര്യമാണ് ബിൽ പാസായതെന്നും സഭാ വക്താവ് ഫാ. ആൻറണി വടക്കേക്കര വ്യക്തമാക്കി.
കേന്ദ്രസർക്കാർ നിയമഭേദഗതിക്ക് തീരുമാനമെടുത്തത് ജനങ്ങളുടെ വേദന മനസ്സിലാക്കിയാണ്.
അതിനെ സഭ അനുകൂലിക്കുകയും സ്വാഗതം ചെയ്യുകയുമാണ്. സർക്കാർ ഇക്കാര്യത്തിൽ കൃത്യതയോടെയുള്ള നിലപാടാണ് സ്വീകരിച്ചത്. ഏതെങ്കിലും മതവിഭാഗത്തിന്റെ നിയമങ്ങൾ ഭരണഘടനക്ക് എതിരായാൽ അത് ഭേദഗതി ചെയ്യണം. മുസ്ലിം സമുദായത്തിനോ സ്വത്ത് വഖഫ് ചെയ്യുന്നതിനോ സഭ എതിരല്ലെന്നും ആൻറണി വടക്കേക്കര കൂട്ടിച്ചേർത്തു.
ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ നടപടി വേണം
കൊച്ചി: മാർപാപ്പയുടെ ആഹ്വാനമനുസരിച്ച് തീർഥാടനം നടത്തിയ തീർഥാടകരെയും വൈദികരെയും ആക്രമിച്ച ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് സിറോ മലബാർ സഭ ആവശ്യപ്പെട്ടു. കേന്ദ്ര -സംസ്ഥാന സർക്കാറുകൾ നീതിപൂർവകമായി ഇടപെട്ട് കുറ്റക്കാർക്ക് കർശന ശിക്ഷ നൽകണമെന്നും സഭ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

