Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Syro-Malabar Church
cancel
Homechevron_rightNewschevron_rightKeralachevron_rightഏകീകൃത ആരാധനക്രമവുമായി...

ഏകീകൃത ആരാധനക്രമവുമായി സിറോ മലബാർ സഭ സിനഡ്; മാര്‍പാപ്പക്ക്​ പരാതി നൽകു​െമന്ന്​ അതിരൂപത സംരക്ഷണ സമിതി

text_fields
bookmark_border

കൊച്ചി: ആരാധനക്രമം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും എതിർപ്പുകൾക്കുമിടെ ഏകീകൃത കുര്‍ബാന അര്‍പ്പണരീതി ആരംഭിക്കാൻ സിറോ മലബാർ സഭ സിനഡ് തീരുമാനിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ നിർദേശിച്ചതി​െൻറ അടിസ്ഥാനത്തിൽ അടുത്ത ആരാധനക്രമവത്സരം ആരംഭിക്കുന്ന നവംബര്‍ 28 മുതല്‍ ഏകീകൃത ആരാധനക്രമം നടപ്പാക്കാനാണ് തീരുമാനം.

എന്നാൽ, എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട രൂപതകളിലെ വൈദികരുൾ​െപ്പടെ ഈ രീതിക്കെതിരെ രംഗത്തുണ്ട്​. ഈ രീതി പൂർണമായും ഒരുമിച്ചു നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള രൂപതകളില്‍ ആദ്യഘട്ടമായി കത്തീഡ്രല്‍ പള്ളികളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും സന്യാസഭവനങ്ങളിലും മൈനര്‍ സെമിനാരികളിലും സാധ്യമായ ഇടവകകളിലും ആരംഭിക്കാൻ നിർദേശിച്ചു. ഏകീകൃത ബലിയർപ്പണരീതി നവംബർ 28ന്​ ആരംഭിക്കാനും 2022ലെ ഈസ്​റ്റർ ഞായറാഴ്ചയോടെയെങ്കിലും മുഴുവൻ രൂപതയിലും നടപ്പാക്കാനും സിനഡ് നിർദേശിച്ചു.

പകുതിസമയം അള്‍ത്താരാഭിമുഖവും ബാക്കിസമയം ജനാഭിമുഖമായും നില്‍ക്കണമെന്നാണ് സിനഡില്‍ തീരുമാനിച്ചിരിക്കുന്നത്. ഇതി​െൻറ ഭാഗമായി കാർമികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദിയിൽ​ ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരക്ക്​ അഭിമുഖമായും കുർബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കും.

വ്യക്തിപരമായ ഇഷ്​ടാനിഷ്​ടങ്ങൾ മാറ്റി​െവച്ച്​ സഭയുടെ പൊതുനന്മ ലക്ഷ്യമാക്കി ഒരു മനസ്സോടെ തീരുമാനം നടപ്പാക്കണമെന്ന്​ സിനഡ് പിതാക്കന്മാർ ആവശ്യപ്പെട്ടിട്ടുണ്ട്. സിറോ മലബാർ സഭക്കുകീഴി​െല പല രൂപതകളിലും വിവിധ രീതിയിലെ കുർബാനയാണ്. എറണാകുളം-അങ്കമാലി അതിരൂപത അര നൂറ്റാണ്ടായി ജനാഭിമുഖ കുർബാന നടത്തുമ്പോൾ ചങ്ങനാശ്ശേരിയിലുൾ​െപ്പടെ അൾത്താരാഭിമുഖമായാണ് നടക്കുന്നത്. ഇതുസംബന്ധിച്ച് ഏറെകാലമായി തർക്കവും വാദപ്രതിവാദങ്ങളും നടന്നുകൊണ്ടിരിക്കെയാണ് സിനഡി​െൻറ തീരുമാനം.

നിലവി​െല കുര്‍ബാന അര്‍പ്പണരീതി തുടരണമെന്ന് 16 മെത്രാന്മാരാണ് സിനഡില്‍ ആവശ്യപ്പെട്ടത്. 32 മെത്രാന്മാര്‍ ഏകീകരിച്ച രീതിയെ പിന്തുണക്കുകയും ചെയ്തു. പ്രഖ്യാപനത്തിനുപിന്നാലെ പല കോണിൽനിന്നും പ്രതിഷേധമുയർന്നിട്ടുണ്ട്.

സിനഡ്​ തീരുമാനത്തിനെതിരെ മാര്‍പാപ്പക്ക്​ പരാതി നൽകും -അതിരൂപത സംരക്ഷണ സമിതി

കുർബാനാർപ്പണ രീതി സംബന്ധിച്ച് സിറോ മലബാർ സഭ സിനഡ് തീരുമാനം ദൗർഭാഗ്യകരമാണെന്നും ഏറ്റവും കളങ്കപ്പെട്ട തീരുമാനമാണിതെന്നും എറണാകുളം -അങ്കമാലി അതിരൂപത സംരക്ഷണ സമിതി. സഭയുടെ കാനോനിക നിയമമനുസരിച്ച് ഇതിൽ ഇളവ്​ ലഭിക്കാന്‍ ജനാഭിമുഖ കുര്‍ബാനയെ പിന്തുണക്കുന്ന പിതാക്കന്മാരും വൈദികരും വിശ്വാസികളും മാര്‍പാപ്പക്ക്​ പരാതി നൽകുമെന്ന് സമിതി കണ്‍വീനര്‍ ഫാ. സെബാസ്​റ്റ്യന്‍ തളിയന്‍ വാർത്താകുറിപ്പിൽ പറഞ്ഞു.

സിനഡിലെ മൂന്നിലൊന്ന്​ മെത്രാന്മാര്‍ ജനാഭിമുഖ കുര്‍ബാനക്കായി ശക്തമായി നിലപാടെടുത്തെങ്കിലും ചിലരുടെ വാശിയും വൈരാഗ്യവും തീര്‍ക്കാനെന്ന പോലെ എതിര്‍ അഭിപ്രായം പറഞ്ഞ പിതാക്കൻമാരെ തീര്‍ത്തും അവഗണിച്ചാണ് ഇപ്പോഴത്തെ തീരുമാനം. ഐക്യരൂപ്യം അടിച്ചേൽപിച്ച് ഐക്യം തകര്‍ക്കുന്നതിനെ ഒരിക്കലും പിന്തുണക്കാത്ത ഫ്രാന്‍സിസ് മാര്‍പാപ്പ എറണാകുളം - അങ്കമാലി അതിരൂപതയുടെയും ജനാഭിമുഖ കുര്‍ബാന ചൊല്ലുന്ന മറ്റു രൂപതകളുടെയും പരാതി സ്വീകരിച്ച് തക്കതായ പരിഹാരം കാണുമെന്നാണ് വിശ്വാസം.

അതിരൂപതയിലെ 16 ഫൊറോനകളിലെ മിക്ക പാരിഷ് കൗണ്‍സിലുകളും പൂര്‍ണമായ ജനാഭിമുഖ കുര്‍ബാനയ്ക്ക്​ വിരുദ്ധമായത് അടിച്ചേൽപിച്ചാല്‍ സ്വീകരിക്കില്ലെന്ന്​ പ്രമേയം പാസാക്കിയിട്ടുണ്ട്. നിവേദനത്തില്‍ ഒപ്പിട്ട 466 വൈദികരെയും ലക്ഷക്കണക്കിനു വിശ്വാസികളെയും ഉള്‍പ്പെടുത്തി ജനാഭിമുഖ കുര്‍ബാന തുടര്‍ന്നു കൊണ്ടുപോകാൻ വഴികള്‍ സ്വീകരിക്കുമെന്ന് തീരുമാനിച്ചതായും സംരക്ഷണ സമിതി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syro Malabar Church
News Summary - Syro-Malabar Church Synod with Unified Worship
Next Story