Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Syro Malabar Church
cancel
Homechevron_rightNewschevron_rightKeralachevron_rightസിറോ മലബാർ സഭ ഭൂമി...

സിറോ മലബാർ സഭ ഭൂമി ഇടപാട്​: കൂടുതൽ അന്വേഷണത്തിന്​ അനുമതി വേണമെന്ന്​ പൊലീസ്​

text_fields
bookmark_border

കൊ​ച്ചി: സി​റോ മ​ല​ബാ​ർ സ​ഭ എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന്​ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന്​ പൊ​ലീ​സ്. കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം സെ​ൻ​ട്ര​ൽ പൊ​ലീ​സ്​ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ മു​മ്പാ​കെ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ അ​നു​മ​തി തേ​ടി​യ​ത്.

സ​ഭ ഭൂ​മി ഇ​ട​പാ​ട്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​ഡ്വ.​പോ​ള​ച്ച​ൻ പു​തു​പ്പാ​റ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ പൊ​ലീ​സ്​ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്. പ​രാ​തി​ക്കാ​ര​െൻറ മൊ​ഴി​യി​ല്‍ നി​ന്ന്​ ബോ​ധ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ക്ക് പ്ര​ത്യേ​കം കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത്​ അ​ന്വേ​ഷി​ക്കു​ന്ന​തി​ന്​ അ​നു​മ​തി ന​ല്‍ക​ണ​മെ​ന്ന്​ റി​പ്പോ​ര്‍ട്ടി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഭൂ​മി​യു​ടെ ഉ​ട​മ​സ്​​ഥ​ത സം​ബ​ന്ധി​ച്ച്​ ലാ​ൻ​ഡ്​​ ​​​ൈട്ര​ബ്യൂ​ണ​ലി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന്​ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന്​ റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. തൃ​ക്കാ​ക്ക​ര നൈ​പു​ണ്യ സ്‌​കൂ​ളി​ന്​ എ​തി​ര്‍വ​ശം രൂ​പ​ത​യു​ടെ ഉ​ട​സ്ഥ​ത​യി​ലു​ള്ള 73 സെൻറ്​ ഭൂ​മി​യു​ടെ വി​ൽ​പ​ന സം​ബ​ന്ധി​ച്ച ഹ​ര​ജി​യി​ലാ​ണ്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land dealSyro Malabar Church
News Summary - Syro Malabar Church land deal: Police seek permission for further probe
Next Story