അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനമൊഴിയണം; പ്രതിഷേധ സംഗമവുമായി സിറോ മലബാർ അൽമായ സമിതി
text_fieldsസിറോ മലബാർ അൽമായ സമിതി എറണാകുളം ബിഷപ്സ് ഹൗസിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം
കൊച്ചി: മാർപാപ്പയുടെ ഉത്തരവുകളും സിനഡ് തീരുമാനങ്ങളും എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പാക്കാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മാർ ആൻഡ്രൂസ് താഴത്തിന് കഴിയുന്നില്ലെങ്കിൽ അദ്ദേഹം തൽസ്ഥാനം ഒഴിയണമെന്ന് ബിഷപ്സ് ഹൗസിനു മുന്നിൽ നടത്തിയ അൽമായ പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
നിയമിതനായി ഒമ്പതു മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രമല്ല അതിരൂപതയിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയും വിമത വൈദികരുടെ നിയമലംഘനങ്ങൾ കൂടുതലാക്കുകയുമാണ് ചെയ്തതെന്നും സമ്മേളനം കുറ്റപ്പെടുത്തി.
സിറോ മലബാർ അൽമായ സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനം ജനറൽ കൺവീനർ മത്തായി മുതിരേന്തി നിർവഹിച്ചു. ജോർജ് ജോസഫ്, സീലിയ ആന്റണി, ജിനോ ജോൺ, സേവ്യർ മാടവന, പോൾ ചിതലൻ, ജെയ്ജു വർഗീസ് പാറയിൽ, ജോണി തോട്ടക്കര, അലക്സാണ്ടർ തിരുവാങ്കുളം, ജോസ് പൈനാടത്ത്, ജോസി ജയിംസ്, തോമസ് താഴനാനി, അമൽ ചെറുതുരുത്തി, ജോസ് മാളിയേക്കൽ, കുര്യൻ അത്തിക്കുളം, ബേബി പൊട്ടനാനി എന്നിവർ സംസാരിച്ചു. ഹൈകോടതി ജങ്ഷനിൽനിന്ന് ബിഷപ്സ് ഹൗസിനു മുന്നിലേക്ക് നടത്തിയ പ്രകടനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

