Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലിക്കറ്റിലെ...

കാലിക്കറ്റിലെ പരീക്ഷാഫലം വൈകൽ: സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കും

text_fields
bookmark_border
calicut university
cancel

കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പ​രീ​ക്ഷാ​ഫ​ലം അ​ട്ടി​മ​റി​ക്കാ​ന്‍ ബോ​ധ​പൂ​ര്‍വം ശ്ര​മം ന​ട​ന്നോ എ​ന്ന​കാ​ര്യം സി​ന്‍ഡി​ക്കേ​റ്റ് സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് സി​ന്‍ഡി​ക്കേ​റ്റ് സ്ഥി​രം​സ​മി​തി ക​ണ്‍വീ​ന​ര്‍ കെ.​കെ. ഹ​നീ​ഫ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ബി​രു​ദ​മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പി​ല്‍ ചി​ല അ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ക്കാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. ക്യാ​മ്പ് ചെ​യ​ര്‍മാ​ന്മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വ​ന്നി​ല്ല. ഇ​തൊ​ക്കെ​യാ​ണ് ബി​രു​ദ​ഫ​ല പ്ര​ഖ്യാ​പ​നം വൈ​കി​യ​ത്. ക​ക്ഷി​രാ​ഷ്ട്രീ​യം മു​ന്‍നി​ര്‍ത്തി ആ​രൊ​ക്കെ പ​രീ​ക്ഷാ​ന​ട​പ​ടി​ക​ളി​ല്‍നി​ന്ന്​ മു​ഖം​തി​രി​ഞ്ഞു എ​ന്ന​ത് സി​ന്‍ഡി​ക്കേ​റ്റ് സ​മി​തി അ​ന്വേ​ഷി​ക്കും.

ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വാ​ദി​ത്തം നി​ര്‍വ​ഹി​ക്കാ​ത്ത അ​ധ്യാ​പ​ക​ര്‍ക്കെ​തി​രെ ന​ട​പ​ടി​ക്ക് സ​ര്‍ക്കാ​റി​നോ​ട് ശി​പാ​ര്‍ശ ചെ​യ്യും. സ്വ​കാ​ര്യ-​ക​ൽ​പി​ത സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ വ​ള​ര്‍ച്ച​ക്കും പൊ​തു​മേ​ഖ​ല​യി​ലു​ള്ള സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ ത​ക​ര്‍ച്ച​ക്കും വേ​ണ്ടി ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ​പ​രീ​ക്ഷ​യു​ടെ മൂ​വാ​യി​ര​ത്ത​ഞ്ഞൂ​റോ​ളം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടെ​ന്ന പ്ര​ചാ​ര​ണം വ​സ്തു​താ വി​രു​ദ്ധ​മാ​ണ്. വ്യാ​ജ ചെ​ലാ​നു​ക​ളു​ടെ പേ​രി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നും സ​ര്‍വ​ക​ലാ​ശാ​ല​ക്ക് സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ഫ. എം.​എം. നാ​രാ​യ​ണ​ന്‍ ക​ണ്‍വീ​ന​റാ​യ സ​മി​തി​ക്കാ​ണ് ചു​മ​ത​ല.

സി​ന്‍ഡി​ക്കേ​റ്റ്​ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ടോം ​കെ. തോ​മ​സ്, ഡോ. ​ജി. റി​ജു​ലാ​ല്‍, ഡോ. ​എം. മ​നോ​ഹ​ര​ന്‍, എ.​കെ. ര​മേ​ഷ് ബാ​ബു, ഡോ. ​കെ.​ഡി. ബാ​ഹു​ലേ​യ​ന്‍, ഡോ. ​കെ.​പി. വി​നോ​ദ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും വ്യാ​ജ ചെ​ലാ​ൻ ത​ട്ടി​പ്പെ​ന്ന്​ ആ​രോ​പ​ണം

കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2018ലും ​വ്യാ​ജ ചെ​ലാ​ൻ വ​ഴി ത​ട്ടി​പ്പ്​ ന​ട​ത്തി​യ​താ​യി സി​ൻ​ഡി​ക്കേ​റ്റ്​ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ അം​ഗം ഡോ. ​പി. റ​ഷീ​ദ്​ അ​ഹ​മ്മ​ദ്​ ആ​രോ​പി​ച്ചു. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം (എ​സ്.​ഡി.​ഇ) വ​ഴി പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്.

പ്ര​വേ​ശ​ന​സ​മ​യ​ത്ത് ഓ​രോ വി​ദ്യാ​ർ​ഥി​യും 3000 രൂ​പ​യോ​ളം ഫീ​സാ​യി ന​ൽ​ക​ണം. ഇ​വ ചി​ല സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ ഒ​ന്നി​ച്ച് പി​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി അ​ട​ച്ച് അ​പേ​ക്ഷ​യും ചെ​ലാ​നും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന രീ​തി​യാ​ണ് കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന​ത്.

എ​ന്നാ​ൽ, തു​ക സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ അ​ട​ക്കാ​തെ അ​പേ​ക്ഷ​ക്കൊ​പ്പം വ്യാ​ജ ചെ​ലാ​ൻ വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തു​വ​ഴി സ​ർ​വ​ക​ലാ​ശാ​ല​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. ഓ​ൺ​ലൈ​ൻ വ​ഴി ബാ​ങ്കി​ൽ പ​ണ​മാ​ക്കാ​തെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ചെ​ലാ​ൻ മാ​തൃ​ക ക​മ്പ്യൂ​ട്ട​റി​ൽ നി​ർ​മി​ച്ച് അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കു​ന്ന​താ​ണ് രീ​തി. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​വ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ത്തു​നോ​ക്കു​ന്നി​ല്ലെ​ന്ന​റി​യാ​വു​ന്ന സം​ഘ​മാ​ണ് ത​ട്ടി​പ്പി​ന് പി​ന്നി​ൽ.

2018ൽ ​വൈ​സ് ചാ​ൻ​സ​ല​ർ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ വി.​സി മാ​റി​യ​തോ​ടെ അ​ന്വേ​ഷ​ണം നി​ല​ച്ചെ​ന്നാ​ണ്​ ആ​രോ​പ​ണം. അ​ന്വേ​ഷ​ണം കോ​ഴി​ക്കോ​ട്ടെ ചി​ല വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്കും എ​ത്തി​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം നി​ല​ച്ച​തെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. അ​ടു​ത്തി​ടെ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​ക്കൂ​ലി വാ​ങ്ങി സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഡോ. ​റ​ഷീ​ദ് അ​ഹ​മ്മ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exam resultcalicut university
News Summary - Syndicate committee to probe Calicut university exam results delayed
Next Story