Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്യാം പ്രസാദ് വധം; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
ശ്യാം പ്രസാദ് വധം; പ്രതികളെ കസ്റ്റഡിയിൽ വിട്ടു
cancel

കേളകം :എ.ബി.വി.പി പ്രവർത്തകൻ കണ്ണവം ആലപ്പറമ്പിലെ ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻറിൽ കഴിയുന്ന എസ്.ഡി.പി.ഐ പ്രവർത്തകരായ നാലു പ്രതികളെ കോടതി ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ മുഹമ്മദ്,ഷഹീം,സലീം,സമീർ എന്നിവരെയാണ് കേസന്വേഷണ ചുമതലയുള്ള പേരാവൂർ സി.ഐ കുട്ടികൃഷ്ണന്റെ അപേക്ഷ പ്രകാരം കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി രണ്ടു വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

പ്രതികളെ കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയിൽ തിരിച്ചറിയൽ പരേഡിനും വിധേയരാക്കിയിരുന്നു.

കോളയാട് കൊമ്മേരിയിൽ വെച്ചാണ്​ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യംാപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. മണിക്കൂറുകൾക്കകം വയനാട് തലപ്പുഴയിൽ വെച്ച് നാലു പ്രതികളും പൊലീസ് കസ്റ്റഡിയിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Syam Prasad Murder: accused in custody - Kerala news
Next Story