Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാ​ൺ​ലൈ​ൻ ക്ലാ​സ്...

ഒാ​ൺ​ലൈ​ൻ ക്ലാ​സ് കാ​ണു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു; പറമ്പിലേക്ക്​ ചാടിയ ​സഹോദരിമാർക്കും പരിക്ക്​

text_fields
bookmark_border
swine-attack
cancel
camera_alt???????????? ???????????????? ????????????? ???????????

കൊ​ല്ല​ങ്കോ​ട് (പാലക്കാട്​): മൊ​ബൈ​ലി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സ് കാ​ണു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു. പ​യ്യ​ല്ലൂ​ർ ഹ​രി​ജ​നോ​ദ്ധാ​ര​ണ വാ​യ​ന​ശാ​ല​ക്കു സ​മീ​പ​വാ​സി​യാ​യ സു​രേ​ഷ്-​ഉ​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ യ​ഥു കൃ​ഷ്ണ​യെ (13) ആ​ണ് ആ​ക്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു സ​മീ​പ​ത്ത് പ​ന​ങ്ങാ​ട്ടി​രി എ.​യു.​പി സ്​​കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി യ​ഥു കൃ​ഷ്ണ ഇ​ള​യ സ​ഹോ​ദ​രി​മാ​രാ​യ റി​തു കൃ​ഷ്ണ, ദി​യ കൃ​ഷ്ണ എ​ന്നി​വ​ർ​ക്കൊ​പ്പം വി​ക്ടേ​ഴ്സ് ചാ​ന​ലി​ലെ ഓ​ൺ​ലൈ​ൻ ക്ലാ​സ് കാ​ണു​ന്ന​തി​നി​ടെ​യാ​ണ്​ പ​ന്നി മു​ന്നി​ലെ​ത്തി​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി പ​ന്നി​യെ​ത്തി​യ​പ്പോ​ൾ ഇ​ള​യ സ​ഹോ​ദ​രി​മാ​ർ തൊ​ട്ട​ടു​ത്ത പ​റ​മ്പി​ലേ​ക്ക് ചാ​ടി. ഇ​തി​നി​ടെ​യാ​ണ് പ​ന്നി യ​ഥു കൃ​ഷ്ണ​യെ ആ​ക്ര​മി​ച്ച​ത്. വ​ല​തു കൈ​ക്ക് പ​രി​ക്കേ​റ്റ യ​ഥു കൃ​ഷ്ണ​യെ കൊ​ല്ല​ങ്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ജി​ല്ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ള​യ സ​ഹോ​ദ​രി​മാ​ർ​ക്കും വീ​ഴ്ച്ച​യി​ൽ പ​രി​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsonline classswine attackkollengode
News Summary - swine attacked students while watching online class
Next Story