വെയിലത്തും മഴയത്തും ഓടിയാൽ കിട്ടുന്നത് കിലോമീറ്ററിന് അഞ്ച് രൂപ മാത്രം; വേതന വർധനവ് ആവശ്യപ്പെട്ട് സ്വിഗി വിതരണക്കാർ സമരത്തിന്
text_fieldsകൊച്ചി: വേതന വർധനവ് ആവശ്യപ്പെട്ട് എറണാകുളം ജില്ലയിലെ സ്വിഗിയുടെ വിതരണക്കാർ അനിശ്ചിതകാ സമരത്തിലേക്ക്. മിനിമം വേതന നിരക്ക് ഉയർത്തണമെന്ന് ആവശ്യം കമ്പനി തള്ളിയതോടെയാണ് വിതരണക്കാർ സമരത്തിനൊരുങ്ങുന്നത്. പത്ത് കിലോമീറ്റർ ദൂരം ഭക്ഷണം എത്തിച്ചാൽ 50 രൂപ മാത്രമാണ് ലഭിക്കുകയെന്നും തിരികെ വരുന്ന പത്ത് കിലോമീറ്റർ ദൂരം കൂടികണക്കിലെടുത്താൽ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്നും തൊഴിലാളികൾ പറയുന്നു. തിങ്കളാഴ്ച മുതൽ അനിശ്ചിതകാല ലോഗൗട്ട് സമരമാണ് പ്രഖ്യാപിച്ചത്.
ഇന്നലെ സ്വിഗി കേരള സോൺ മേധാവികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായില്ല. ഒക്ടോബറിൽ തൊഴിലാളികൾ സൂചനാസമരം നടത്തിയിരുന്നെങ്കിലും രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതൊന്നും പാലിക്കാതായതോടെയാണ് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിന് ഇറങ്ങുന്നത്.
കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടങ്ങിയ 30 ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരത്ത് സ്വിഗി ഡെലിവറി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

