Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വിഫ്​റ്റ്​ ബസ്​...

സ്വിഫ്​റ്റ്​ ബസ്​ മൈസൂരുവിന്​ സമീപം മറിഞ്ഞു; ഏഴുപേർക്ക്​ പരിക്ക്

text_fields
bookmark_border
സ്വിഫ്​റ്റ്​ ബസ്​ മൈസൂരുവിന്​ സമീപം മറിഞ്ഞു; ഏഴുപേർക്ക്​ പരിക്ക്
cancel
Listen to this Article

ബം​ഗ​ളൂ​രു: കേ​ര​ള ആ​ർ.​ടി.​സി​യു​ടെ സ്വി​ഫ്​​റ്റ്​ ബ​സ്​ മൈ​സൂ​രു​വി​ന്​ സ​മീ​പം മ​റി​ഞ്ഞ്​ ഏ​ഴു​പേ​ർ​ക്ക്​ പ​രി​ക്ക്. കോ​ട്ട​യ​ത്തു​നി​ന്ന്​ തൃ​ശൂ​ർ-​നി​ല​മ്പൂ​ർ വ​ഴി ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന ബ​സ്​ മൈ​സൂ​രു​വി​ന്​ 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ ന​ഞ്ച​ൻ​കോ​ടി​ന്​ സ​മീ​പം ദേ​ശീ​യ പാ​ത​യി​ൽ ഡി​വൈ​ഡ​റി​ൽ ത​ട്ടി ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

പു​ല​ർ​ച്ച നാ​ലു​മ​ണി​യോ​ടെ​യാ​ണ്​ അ​പ​ക​ടം. ബ​സ്​​ജീ​വ​ന​ക്കാ​രാ​യ കെ.​കെ. ജു​ബി​ൻ,​ അ​ന​സ്, യാ​ത്ര​ക്കാ​രാ​യ നി​ല​മ്പൂ​ർ സ്വ​​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ്​ യാ​സീ​ൻ (26), ആ​ൻ​മ​രി​യ (25), താ​ഹി​ർ, മ​ല​പ്പു​റം സ്വ​​ദേ​ശി ബി​നി​ജോ​ൺ, രാ​ജേ​ഷ്​ എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്ക്.

പ​രി​ക്കേ​റ്റ​വ​രെ ന​ഞ്ച​ൻ​കോ​ടി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​ മാ​റ്റി. രാ​ജേ​ഷ്, ബി​നി ജോ​ൺ എ​ന്നി​വ​രെ പി​ന്നീ​ട്​ മൈ​സൂ​രു​വി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം 37 യാ​ത്ര​ക്കാ​രാ​ണ്​ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തേ​സ​മ​യം, യാ​ത്ര​ക്കാ​രു​ടെ സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു​വെ​ന്ന്​ പ്ര​ചാ​ര​ണം ന​ട​ന്നി​രു​ന്നെ​ങ്കി​ലും അ​ത്​ തെ​റ്റാ​ണെ​ന്ന്​ ബ​സ്​ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Swift bus accident
News Summary - Swift bus overturns near Mysore; Seven people were injured
Next Story