സഞ്ജീവ് ഭട്ടിെൻറ മോചന പോരാട്ടത്തിൽ ഒപ്പമുണ്ടെന്ന് കക്ഷിഭേദമന്യേ കേരളം
text_fieldsതിരുവനന്തപുരം: ജയിലിൽ കഴിയുന്ന ഗുജറാത്ത് കേഡർ െഎ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിെൻറ മോചനത്തിനായുള ്ള പോരാട്ടത്തിൽ ഒപ്പമുണ്ടെന്ന് ഭാര്യ ശ്വേത ഭട്ടിന് ഉറപ്പുനൽകി കക്ഷിഭേദമന്യേ കേരളത്തിലെ രാഷ്ട്രീയ നേതൃത ്വം. നിയമ പോരാട്ടത്തിന് പിന്തുണ തേടി ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന ്നിത്തലയെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ശ്വേത ഭട്ട് സന്ദർശിച്ചു.
ശ്വേത ഭട്ടിന ് എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകി. സഞ്ജീവ് ഭട്ടിെൻറ മോചനത്തിനായി വരുന്ന നിയമസഭ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കുന്നത് പരിശോധിക്കും. സമാനമനസ്കരായ രാഷ്ട്രീയ നേതാക്കൾ, മറ്റ് മുഖ്യമന്ത്രിമാർ എന്നിവരുമായും ചർച്ചചെയ്യും. അരവിന്ദ് കെജ്രിവാൾ, എം.കെ. സ്റ്റാലിൻ, എച്ച്.ഡി. ദേവഗൗഡ എന്നിവരുമായി ബന്ധപ്പെടും. സംസ്ഥാനത്തുനിന്നുള്ള എം.പിമാരെ ഒന്നിപ്പിച്ച് പാർലമെൻറിൽ ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചെയ്യാത്ത കുറ്റത്തിനാണ് സഞ്ജീവ് ഭട്ടിനെ ജയിലിൽ അടച്ചതെന്ന് ഭാര്യ ശ്വേത പറഞ്ഞു. 30 വര്‍ഷം മുമ്പ് നടന്ന കസ്റ്റഡിമരണത്തിെൻറ പേരിലായിരുന്നു അറസ്റ്റ്. എല്‍.കെ. അദ്വാനി നടത്തിയ രഥയാത്ര തടഞ്ഞതുമായി ബന്ധപ്പെട്ട കലാപത്തിെൻറ പേരില്‍ അറസ്റ്റ് ചെയ്തയാള്‍ കസ്റ്റഡിയില്‍ മരിച്ചെന്നായിരുന്നു പരാതി. ഇതിൽ സഞ്ജീവിന് പങ്കില്ല. ലോക്കല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ജാമ്യത്തില്‍ പുറത്തിറങ്ങി 18ാം ദിവസമാണ് മരിച്ചത്. നീതിക്കുവേണ്ടിയുള്ള പോരാട്ടം കേരളത്തില്‍നിന്ന് തുടങ്ങുമെന്നും അവര്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ നേതാക്കളായ പി.എ. മുഹമ്മദ് റിയാസ്, എ.എ. റഹീം, എസ്. സതീഷ് എന്നിവര്‍ക്കൊപ്പമാണ് ശ്വേത മുഖ്യമന്ത്രിയെ കണ്ടത്.
നിയമനടപടികളുമായി മുന്നോട്ടുപോകാൻ ശ്വേതയെ ഉപദേശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ധാർമിക പിന്തുണ ഉറപ്പുനൽകി. ഒൗദ്യോഗിക വസതിയിലെത്തി ചെന്നിത്തലയെ കണ്ട ശ്വേത, തടങ്കലിൽ കഴിയുന്ന ഭർത്താവിനെ കാണാൻപോലും അനുവദിക്കുന്നിെല്ലന്ന് പറഞ്ഞു. എ.കെ.ജി െസൻററിൽ എത്തി കാര്യങ്ങൾ വിശദീകരിച്ച ശ്വേതക്ക്, പോരാട്ടത്തിന് ഇടതുപക്ഷത്തിെൻറ പിന്തുണ കോടിയേരി ബാലകൃഷ്ണൻ വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
