സത്യപ്രതിജ്ഞ 20ന് തന്നെ
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിെൻറ സത്യപ്രതിജ്ഞ മേയ് 20ന് തന്നെ. ഘടകകക്ഷികളുമായി തിങ്കളാഴ്ച ആരംഭിച്ച ഉഭയകക്ഷിചർച്ചയിൽ സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് സത്യപ്രതിജ്ഞ 20ന് തന്നെെയന്ന് വ്യക്തമാക്കിയത്.
സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടത്തുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. രണ്ടാംവട്ടം ചർച്ച നടത്തേണ്ട കക്ഷികളുമായി ഇതിനിടെ വീണ്ടും ഉഭയകക്ഷി ചർച്ച നടത്തും. ഒടുവിൽ സി.പി.എം-സി.പി.െഎ ഉഭയകക്ഷിചർച്ചകൾക്ക് ശേഷം മേയ് 17ന് ചേരുന്ന എൽ.ഡി.എഫ് നേതൃയോഗത്തിൽ മന്ത്രിസഭാപ്രാതിനിധ്യത്തിലും വകുപ്പുകളിലും അന്തിമ ധാരണയാവും.
മേയ് 18ന് എൽ.ഡി.എഫ് നിയമസഭാകക്ഷി യോഗം ചേരും. അന്നുതന്നെ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും സംസ്ഥാനസമിതിയും ചേർന്ന് പാർട്ടി മന്ത്രിമാരെയും വകുപ്പും തീരുമാനിക്കും. സി.പി.െഎയും 20ന് മുമ്പ് നേതൃയോഗങ്ങൾ ചേർന്ന് മന്ത്രിമാരെ നിശ്ചയിക്കും.

